രാജ്യത്തെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയക്ക് അര്‍ഹരായവരില്‍ ഷെയിന്‍ വോണും ആഷ് ബാര്‍ട്ടിയും ; വനിതാ പ്രാതിനിധ്യം ശ്രദ്ധേയം

രാജ്യത്തെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയക്ക് അര്‍ഹരായവരില്‍ ഷെയിന്‍ വോണും ആഷ് ബാര്‍ട്ടിയും ; വനിതാ പ്രാതിനിധ്യം ശ്രദ്ധേയം
രാജ്യത്തെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയക്ക് അര്‍ഹരായവരില്‍ ഷെയിന്‍ വോണും ആഷ് ബാര്‍ട്ടിയും. സാമൂഹിക സേവനരംഗത്തെ മികവിന് ഈ വര്‍ഷം 292 പേര്‍ക്ക് ആദരവ് ലഭിച്ചു.ഓസ്‌ട്രേലിയന്‍ കായിക രംഗത്തെ ഇതിഹാസങ്ങളായ ഷെയിന്‍ വോണും ആഷ് ബാര്‍ട്ടിയും ഉള്‍പ്പടെ 699 പേര്‍ ഈ വര്‍ഷത്തെ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയക്ക് അര്‍ഹരായി.

Warne honoured posthumously, Barty awarded in Queen's birthday list -  Sportstar

കോവിഡ് സമയത്തെ സ്തുത്യര്‍ഹ സേവനത്തിന് മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രെണ്ടന്‍ മര്‍ഫി, ക്വീന്‍സ്ലാന്‍ഡ് ഗവര്‍ണര്‍ ജാനെറ്റ് യങ്, ന്യൂ സൗത്ത് വെയില്‍സ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റ് എന്നിവരും രാജ്യത്തെ പരമോന്നത ബഹുമതിക്കര്‍ഹരായി.

മുന്‍ ഉപപ്രധാനമന്ത്രിയായിരുന്ന ജോണ്‍ ആന്‍ഡേഴ്‌സണെ ഗ്രാമീണ, പ്രാദേശിക വികസനരംഗത്തെ നേട്ടങ്ങളെയും സേവനങ്ങളെയും കണക്കിലെടുത്ത് അതിവിശിഷ്ട ബഹുമതിയായ കംപാനിയന്‍ ഓഫ് ഓര്‍ഡര്‍ പദവി നല്‍കി ആദരിച്ചു.ആന്‍ഡേഴ്‌സന്‍, ബ്രെണ്ടന്‍ മര്‍ഫി, ജാനെറ്റ് യങ് എന്നിവര്‍ക്ക് പുറമെ ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം, പൊതുഭരണം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നീ മേഖലയിലെ സേവനത്തിന് അഞ്ചു പ്രമുഖ വ്യക്തികള്‍ക്ക് കൂടി കംപാനിയന്‍ ഓഫ് ഓസ്‌ട്രേലിയ പദവി നല്‍കി

ഈ വര്‍ഷത്തെ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ലഭിച്ച 669 പൗരന്മാരില്‍ 292 പേര്‍ സാമൂഹിക സേവനത്തിനുള്ള മികവിനാണ് ബഹുമതി കരസ്ഥമാക്കിയത്.

ഓസ്‌ട്രേലിയയുടെ കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായിരുന്ന 92 പേര്‍ക്കാണ് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ലഭിച്ചത്.

രാജ്യത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന 307 വനിതകള്‍ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടു.

1975 നു നിലവില്‍ വന്ന ഓസ്‌ട്രേലിയന്‍ ബഹുമതി സംവിധാനത്തില്‍ ഇത് രണ്ടാം തവണയാണ് ഇത്രയുമധികം വനിതാ പ്രാതിനിധ്യമുണ്ടാവുന്നത്


Other News in this category



4malayalees Recommends