ആത്മഹത്യക്ക് ശ്രമിച്ച് മുന്‍ 4-ാം നമ്പര്‍ ടെന്നീസ് താരം; ധൈര്യപൂര്‍വ്വം സത്യം വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ താരത്തിന്റെ പോസ്റ്റ്; വിഷാദം ജീവനെടുക്കാതിരിക്കാന്‍ സഹായം തേടണമെന്ന് ഉപദേശം

ആത്മഹത്യക്ക് ശ്രമിച്ച് മുന്‍ 4-ാം നമ്പര്‍ ടെന്നീസ് താരം; ധൈര്യപൂര്‍വ്വം സത്യം വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ താരത്തിന്റെ പോസ്റ്റ്; വിഷാദം ജീവനെടുക്കാതിരിക്കാന്‍ സഹായം തേടണമെന്ന് ഉപദേശം

കോവിഡും, ലോക്ക്ഡൗണും പോലുള്ള അവസ്ഥകള്‍ മനുഷ്യരെ വല്ലാത്ത ബുദ്ധിമുട്ടിലേക്കാണ് നയിച്ചിരിക്കുന്നത്. മാനസിക ആരോഗ്യം പലരുടെയും പ്രശ്‌നത്തിലാണ്. ഈ വര്‍ഷം സ്വയം ജീവനെടുക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് മുന്‍ ഓസ്‌ട്രേലിയന്‍ ടെന്നീസ് താരം യെലെവ ഡോകിക്കാണ്.


2002ല്‍ ഡബ്യുടിഎ റാങ്കിംഗില്‍ നാലാം റാങ്കിലെത്തിയ താരമാണ് ഡോകിക്. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് 39-കാരി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കരഞ്ഞ് നില്‍ക്കുന്ന തന്റെ ചിത്രം സഹിതമാണ് ഡോകിക് ദീര്‍ഘമായ പോസ്റ്റിട്ടത്.

വിഷാദത്തിലായതോടെ വേദനയും, ബുദ്ധിമുട്ടും അവസാനിപ്പിക്കാനായിരുന്നു ശ്രമമെന്ന് താരം പറയുന്നു. എന്നാല്‍ വിഷാദത്തില്‍ പെടുകയും, ആത്മഹത്യാ ചിന്തയും തോന്നുന്നവര്‍ പ്രൊഫഷണല്‍ സഹായം തേടുകയാണ് വേണ്ടതെന്ന് 2000ല്‍ വിംബിള്‍ഡണ്‍ സെമി ഫൈനലിസ്റ്റായ അവര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ആറ് മാസം ഏറെ ബുദ്ധിമുട്ടിലായിരുന്നു. എപ്പോഴും കരച്ചില്‍, ജോലിക്കിടയില്‍ ബാത്ത്‌റൂമില്‍ ഒളിച്ചിരുന്ന് കരയും. എല്ലാത്തിനും സ്വയം കുറ്റപ്പെടുത്തി, വെറുക്കാന്‍ തുടങ്ങി, ഡോകിക് പറയുന്നു. ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ട താന്‍ പ്രൊഫഷണല്‍ സഹായം തേടിയതോടെയാണ് ജീവന്‍ രക്ഷിച്ചതെന്നും ഡോകിക് കുറിച്ചു.
Other News in this category



4malayalees Recommends