ഫൂട്പാത്തിലൂടെ വാഹനം ഓടിച്ച് ഡ്രൈവര്‍; രക്ഷപ്പെടാനായി ചാടിമാറി കാല്‍നടക്കാര്‍; ഡ്രൈവര്‍ക്ക് 18 മാസം ജയില്‍ശിക്ഷ

ഫൂട്പാത്തിലൂടെ വാഹനം ഓടിച്ച് ഡ്രൈവര്‍; രക്ഷപ്പെടാനായി ചാടിമാറി കാല്‍നടക്കാര്‍; ഡ്രൈവര്‍ക്ക് 18 മാസം ജയില്‍ശിക്ഷ

പോലീസില്‍ നിന്നും രക്ഷപ്പെടാനായി ഫൂട്പാത്തിലൂടെ വാബനം ഓടിച്ച ഡ്രൈവര്‍ക്ക് 18 മാസത്തെ ജയില്‍ശിക്ഷയും, ഡ്രൈവിംഗില്‍ ആജീവനാന്തവിലക്കും. നോര്‍ത്ത്ബ്രിഡ്ജ് ഫൂട്പാത്തിലൂടെയാണ് പോലീസിന്റെ കൈയില്‍ നിന്നും രക്ഷപ്പെടാന്‍ 30-കാരന്‍ സാഹസം കാണിച്ചത്.


കാല്‍നടക്കാര്‍ ജീവനും കൊണ്ട് ചാടിരക്ഷപ്പെട്ടതാണ് അപകടം ഒഴിവാക്കിയത്. മറ്റ് കുറ്റകൃത്യങ്ങളില്‍ പെട്ടതിനാല്‍ ഡ്രൈവിംഗ് വിലക്ക് നിലനില്‍ക്കവെയാണ് സോണി ജെയിംസ് കെല്ലി വീണ്ടും വാഹനം എടുത്ത് അപകടത്തിന് ഇറങ്ങിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കെല്ലി ഓഫീസര്‍മാരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച് ഫൂട്പാത്തില്‍ കയറിയത്.

പോലീസിന്റെ കൈയില്‍ പെടാതിരിക്കാന്‍ നോക്കുമ്പോള്‍ റോഡില്‍ ട്രാഫിക് തിരക്കായിരുന്നു. ഇതോടെയാണ് ഇയാള്‍ ഫൂട്പാത്തില്‍ കയറിയത്. നിരവധി കാല്‍നടക്കാരാണ് ഈ ഘട്ടത്തില്‍ തലനാരിഴയ്ക്ക് ചാടി രക്ഷപ്പെട്ടത്.

എന്നാല്‍ ഓടുന്ന വാഹനത്തില്‍ നിന്നും ചാടി ഓടിക്കളയാന്‍ കെല്ലി ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. പെര്‍ത്ത് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ കുറ്റം സമ്മതിച്ച കെല്ലിയ്ക്ക് 18 മാസം ശിക്ഷ വിധിച്ചെങ്കിലും സെപ്റ്റംബറില്‍ പരോളില്‍ ഇറങ്ങാന്‍ അനുമതി നേടിയിട്ടുണ്ട്.
Other News in this category



4malayalees Recommends