10 ട്രില്ല്യണ്‍ കടന്ന് ഓസ്‌ട്രേലിയന്‍ ഹൗസിംഗ് വിപണി; റസിഡന്‍ഷ്യല്‍ ഹൗസിംഗ് മൂല്യം പുതിയ റെക്കോര്‍ഡിട്ടതായി ഔദ്യോഗിക കണക്കുകള്‍

10 ട്രില്ല്യണ്‍ കടന്ന് ഓസ്‌ട്രേലിയന്‍ ഹൗസിംഗ് വിപണി; റസിഡന്‍ഷ്യല്‍ ഹൗസിംഗ് മൂല്യം പുതിയ റെക്കോര്‍ഡിട്ടതായി ഔദ്യോഗിക കണക്കുകള്‍

ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയിലെ റസിഡന്‍ഷ്യല്‍ ഹൗസിംഗ് വിപണിയുടെ ആകെ മൂല്യം 10 ട്രില്ല്യണ്‍ കടന്നതായി ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിച്ചു.


ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം രാജ്യത്തെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ മൂല്യം 10.8 മില്ല്യണ്‍ കടന്നുവെന്നാണ് വ്യക്തമായത്. 2022 മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ 221.2 ബില്ല്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഓസ്‌ട്രേലിയയുടെ റസിഡന്‍ഷ്യല്‍ ലാന്‍ഡ് വാല്യൂവും, ജിഡിപിയും തമ്മിലുള്ള അനുപാതം ഇപ്പോള്‍ ജപ്പാന്റെ റെക്കോര്‍ഡായ 330 ശതമാനത്തെ അധികരിക്കുന്നുവെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വീടുകളുടെ മൂല്യത്തില്‍ 40.1 ശതമാനവും എന്‍എസ്ഡബ്യുവിന്റെ കണക്കിലാണ് പെടുന്നത്. രണ്ടാമത് 26.9 ശതമാനവുമായി വിക്ടോറിയയും, 16.7 ശതമാനവുമായി ക്യൂന്‍സ്‌ലാന്‍ഡ് മൂന്നാമതുമുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റീജ്യണല്‍ എന്‍എസ്ഡബ്യു, വിക്ടോറിയ എന്നിവിടങ്ങളിലെ മീഡിയന്‍ പ്രൈസ് വര്‍ദ്ധന തലസ്ഥാന നഗരങ്ങളെ കടത്തിവെട്ടുന്നതായിരുന്നു.
Other News in this category



4malayalees Recommends