മെല്‍ബണിലെ വീട്ടിലേക്ക് വെടിവെപ്പ്; ആറ് പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ 18 വയസ്സുകാര്‍ വരെ

മെല്‍ബണിലെ വീട്ടിലേക്ക് വെടിവെപ്പ്; ആറ് പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ 18 വയസ്സുകാര്‍ വരെ

നോര്‍ത്ത് മെല്‍ബണിലെ വീട്ടിലേക്ക് അര്‍ദ്ധരാത്രി വെടിവെപ്പ് നടത്തിയ സംഘത്തില്‍ പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് പേരെ അറസ്റ്റ് ചെയ്തതിന് പുറമെ വിവിധ ആയുധ കുറ്റകൃത്യങ്ങള്‍ മൂന്ന് പേര്‍ക്കെതിരെ ചുമത്തുകയും ചെയ്തു.


പുലര്‍ച്ചെ 1.30-ഒാടെയാണ് വീടിന് നേരെ വെടിയുതിര്‍ത്തതെന്ന് പോലീസ് പറയുന്നു. ഇതിന് പിന്നാലെ തന്നെ എപ്പിംഗില്‍ നിന്നുള്ള രണ്ട് 18 വയസ്സുകാരെ അറസ്റ്റ് ചെയ്തു.

മറ്റ് നാല് പേരെ ഏതാനും മണിക്കൂറിനകം തന്നെ പിടികൂടി. 20, 21 വയസ്സ് പ്രായമുള്ളവരാണ് ഈ പ്രതികള്‍. ജീവന് അപകടം വരുത്താനുള്ള ശ്രമത്തിനും, ആയുധങ്ങള്‍ ക്രിമിനല്‍ ഉദ്ദേശത്തോടെ ഉപയോഗിച്ചതിനും, വാഹന മോഷണത്തിനും ഉള്‍പ്പെടെയാണ് കേസുകള്‍.

ആയുധങ്ങള്‍ ഉപയോഗിച്ച് അതിക്രമം നടത്തിയത് പ്രാദേശിക സമൂഹത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
Other News in this category



4malayalees Recommends