ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി അടുത്താഴ്ച ഇന്ത്യയിലേക്ക് ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും ; ഇന്ത്യ ഓസ്‌ട്രേലിയ ബന്ധത്തില്‍ കൂടുതല്‍ കരാര്‍ ചര്‍ച്ചകളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി അടുത്താഴ്ച ഇന്ത്യയിലേക്ക് ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും ; ഇന്ത്യ ഓസ്‌ട്രേലിയ ബന്ധത്തില്‍ കൂടുതല്‍ കരാര്‍ ചര്‍ച്ചകളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് അധികാരമേറ്റതിന് ശേഷം ഓസ്‌ട്രേലിയയില്‍ നിന്നുള്ള ആദ്യത്തെ ഉന്നതതല സന്ദര്‍ശനമാണിത്.

ഉപപ്രധാനമന്ത്രി കൂടിയായ മാര്‍ലെസ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ചര്‍ച്ച നടത്തും. മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്ത്യയുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്നു. പ്രധാനമന്ത്രി മോദി അടുത്ത സുഹൃത്തെന്നാണ് മോറിസണ്‍ വ്യക്തമാക്കിയിരുന്നത്.ഇന്ത്യ ഓസ്‌ട്രേലിയ ബന്ധം ആല്‍ബനീസ് സര്‍ക്കാരും നല്ല രീതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സൂചന.

ജൂണ്‍ 20, ജൂണ്‍ 21 തീയതികളില്‍ നടക്കുന്ന സന്ദര്‍ശനം, ചൈനയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ ശക്തമായ വിദേശനയം വികസിപ്പിക്കാനുള്ള അല്‍ബനീസ് ഭരണകൂടത്തിന്റെ തീരുമാനം കൂടിയാണ്.

ചൈനയുടെ ആക്രമണവും വിവിധ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള അധിനിവേശ ശ്രമങ്ങളും കാരണം ഇന്ത്യയും ഓസ്‌ട്രേലിയയും ബുദ്ധിമുട്ടുകയാണ്. ഇന്ത്യയുടെ അതിര്‍ത്തിയിലും ഓസ്‌ട്രേലിയന്‍ തീര പ്രദേശങ്ങളിലും ചൈനയുടെ പ്രവൃത്തികള്‍ ഇരു രാജ്യങ്ങള്‍ക്കും അതൃപ്തിയുണ്ടാക്കുന്നവയാണ്.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അല്‍ബനീസ് സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ടോക്കിയോയിലെത്തിയിരുന്നു. ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും പങ്കെടുത്തിരുന്നു.ഇന്ത്യയും ഓസ്‌ട്രേലിയയും നേരത്തെ ട്രൈസര്‍വീസ് സ്റ്റാഫ് തലത്തിലുള്ള സൈനിക സംഭാഷണങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്, കൂടാതെ 2020ല്‍ ഒപ്പുവെച്ച സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തില്‍ ഒപ്പുവെച്ചവരുമാണ്.

ഇരു രാജ്യങ്ങളും ഏപ്രിലില്‍ ഒരു സാമ്പത്തിക സഹകരണത്തിലും വ്യാപാര കരാറിലും ഒപ്പുവച്ചു ഓസ്‌ട്രേലിയ ഇന്ത്യ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും ഇരു രാജ്യങ്ങളുടേയും വ്യവസായബന്ധം വളര്‍ത്തുന്നത് തന്നെയാണ്.

Other News in this category



4malayalees Recommends