ജൂലൈ 1 മുതല്‍ ഓസ്‌ട്രേലിയയില്‍ മിനിമം വേജ് വര്‍ദ്ധന; പ്രധാനമന്ത്രി പറഞ്ഞ വാക്ക് പാലിച്ചു; പണപ്പെരുപ്പം വര്‍ദ്ധനയുടെ ഗുണം നഷ്ടമാക്കും?

ജൂലൈ 1 മുതല്‍ ഓസ്‌ട്രേലിയയില്‍ മിനിമം വേജ് വര്‍ദ്ധന; പ്രധാനമന്ത്രി പറഞ്ഞ വാക്ക് പാലിച്ചു; പണപ്പെരുപ്പം വര്‍ദ്ധനയുടെ ഗുണം നഷ്ടമാക്കും?

രാജ്യത്തെ മിനിമം വേജ് മണിക്കൂറിന് 1.05 ഡോളര്‍ വെച്ച് വര്‍ദ്ധിപ്പിക്കുമെന്ന് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍. ഇതോടെ നിലവിലെ അടിസ്ഥാന നിരക്കായ 20.33 ഡോളറില്‍ നിന്നും മണിക്കൂറിന് 21.38 ഡോളറായി വരുമാനം ഉയരും.


അവാര്‍ഡ് റേറ്റിട്ടുള്ള ജോലിക്കാര്‍ക്ക് 4.6 ശതമാനമാകും വര്‍ദ്ധന. ആഴ്ചയില്‍ 869.60 ഡോളറില്‍ താഴെ അവാര്‍ഡ് റേറ്റിലുള്ള ജോലിക്കാര്‍ക്ക് ആഴ്ചയില്‍ ചുരുങ്ങിയത് 40 ഡോളറാകും വര്‍ദ്ധന. 2.7 മില്ല്യണിലേറെ ജോലിക്കാരെ തങ്ങളുടെ തീരുമാനം ബാധിക്കുമെന്ന് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ വ്യക്തമാക്കി.

സാധാരണയ്ക്കും മുകളിലാണ് ഇക്കുറി മിനിമം വേജ് റിവ്യൂ. ഉയര്‍ന്ന പണപ്പെരുപ്പമാണ് ഇതിന് കാരണം. ചെലവേറുന്നതിനാല്‍ ജോലിക്കാരുടെ വേതനത്തിന്റെ മൂല്യം കുറയുന്ന അവസ്ഥ വരും. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 1.1 ശതമാനത്തില്‍ നിന്ന പണപ്പെരുപ്പം ഇപ്പോള്‍ 5.1 ശതമാനത്തിലാണ്.

പണപ്പെരുപ്പത്തില്‍ നിന്നും 0.1 ശതമാനം മാത്രം മുകളിലാണ് മിനിമം വേജ്. പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ വര്‍ദ്ധനവിന്റെ ഗുണം ആളുകള്‍ക്ക് കൃത്യമായി ലഭിക്കുകയുമില്ല.
Other News in this category



4malayalees Recommends