ഓസ്‌ട്രേലിയയോളം സ്‌നേഹം! തമിഴ് അഭയാര്‍ത്ഥി കുടുംബത്തെ നേരില്‍ കണ്ട് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്; ബിലോയേലയിലേക്ക് തിരിച്ചെത്തിച്ചതിന് നന്ദി പറഞ്ഞ് കുടുംബം

ഓസ്‌ട്രേലിയയോളം സ്‌നേഹം! തമിഴ് അഭയാര്‍ത്ഥി കുടുംബത്തെ നേരില്‍ കണ്ട് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്; ബിലോയേലയിലേക്ക് തിരിച്ചെത്തിച്ചതിന് നന്ദി പറഞ്ഞ് കുടുംബം

നാല് വര്‍ഷത്തോളം ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനില്‍ താമസിച്ച ശേഷം മധ്യ ക്യൂന്‍സ്‌ലാന്‍ഡിലേക്ക് തിരിച്ചെത്തിയ തമിഴ് അഭയാര്‍ത്ഥി കുടുംബത്തെ കണ്ട് പ്രധാനമന്ത്രി. സീനിയര്‍ ക്യാബിനറ്റ് അംഗങ്ങള്‍ക്കൊപ്പം ക്യൂന്‍സ്‌ലാന്‍ഡില്‍ എത്തിയ ആന്തണി ആല്‍ബനീസ് ഗ്ലാഡ്‌സ്റ്റോണില്‍ വെച്ചാണ് തമിഴ് കുടുംബത്തെ കണ്ടുമുട്ടിയത്.


വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ബിലോയേലയിലേക്ക് നടേശലിംഗം കുടുംബത്തെ വരവേറ്റത്. പ്രിയ, നടേശ്, ഓസ്‌ട്രേലിയയില്‍ ജനിച്ച പെണ്‍മക്കളായ കോപികാ, താര്‍ണിക്കാ എന്നിവരാണ് പുതിയ ലേബര്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ ബ്രിഡ്ജിംഗ് വിസയില്‍ മധ്യ ക്യൂന്‍സ്‌ലാന്‍ഡ് പട്ടണത്തിലേക്ക് തിരിച്ചെത്തിയത്.

A smiling man with a blue suit hugs two little smiling girls.

പ്രധാനമന്ത്രിയെ നേരില്‍ കണ്ട് നന്ദി അറിയിച്ച കുടുംബത്തോട് കുടുംബ സുഹൃത്തായ ആഞ്ചെലാ ഫ്രെഡെറിക്‌സ് ഇവരുടെ പെര്‍മനന്റ് റസിഡന്‍സി വിഷയത്തില്‍ പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന സൂചനയും നല്‍കി.

2018ലാണ് കുടുംബത്തെ ബ്രിഡ്ജിംഗ് വിസ കാലാവധി തീര്‍ന്നതോടെയാണ് ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനിലേക്ക് നീങ്ങിയത്. ഇവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമില്ലെന്ന നിലപാടാണ് ലേബര്‍ ഗവണ്‍മെന്റ് വന്നതോടെ തിരുത്തിയത്.
Other News in this category



4malayalees Recommends