ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ പ്രീ സ്‌കൂള്‍ ഉറപ്പാക്കുന്നു ; നാലു മുതല്‍ അഞ്ചു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് മുമ്പ് ഒരു വര്‍ഷം ക്ലാസില്‍ ചേരാം

ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ പ്രീ സ്‌കൂള്‍ ഉറപ്പാക്കുന്നു ; നാലു മുതല്‍ അഞ്ചു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് മുമ്പ് ഒരു വര്‍ഷം ക്ലാസില്‍ ചേരാം
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ബൃഹത്തായ പരിഷ്‌കാരത്തിനായി ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും പദ്ധതി പ്രഖ്യാപിച്ചു. സ്‌കൂളില്‍ ചേരുന്നതിന് മുമ്പു തന്നെ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ പ്രീസ്‌കൂള്‍ ഉറപ്പാക്കുമെന്നാണ് പ്രഖ്യാപനം. ന്യൂ സൗത്ത് വെയില്‍സിലെ ലിബറല്‍ സര്‍ക്കാരും, വിക്ടോറിയയിലെ ലേബര്‍ സര്‍ക്കാരും പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

നാലു മുതല്‍ അഞ്ചു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് മുമ്പ് ഒരു വര്‍ഷത്തെ പ്രീസ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുമെന്ന് വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസും, ന്യൂസൗത്ത് വെയില്‍സില്‍ പ്രീമിയര്‍ ഡൊമിനിക് പെരോറ്റയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കളികളും മറ്റ് വിനോദങ്ങളും അടിസ്ഥാനമാക്കിയുള്ള പഠനമായിരിക്കും പ്രീസ്‌കൂള്‍ കാലത്തുണ്ടാകുക.

What Is the Purpose of Preschool? - The New York Times

എല്ലാ കുട്ടികള്‍ക്കും ആഴ്ചയില്‍ അഞ്ചു ദിവസവും സൗജന്യമായി പ്രീ സ്‌കൂള്‍ പഠനം ലഭ്യമാക്കും. ന്യൂ സൗത്ത് വെയില്‍സില്‍ 2030മുതലാണ് ഇത് നടപ്പാക്കി തുടങ്ങുക. വിക്ടോറിയയില്‍ 2025 മുതല്‍ നടപ്പാക്കാനാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.നിലവില്‍് ന്യൂ സൗത്ത് വെയില്‍സില്‍ അഞ്ചു വയസാകുമ്പോഴാണ് കുട്ടികള്‍ക്ക് പ്രീസ്‌കൂള്‍ പ്രവേശനം ലഭിക്കുന്നത്. വിക്ടോറിയയില്‍ അഞ്ചു വയസില്‍ പ്രെപ് പ്രവേശനം ലഭിക്കും.

ഇതിന് മുമ്പുള്ള ഒരു വര്‍ഷമായിരിക്കും പുതിയ പ്രീസ്‌കൂള്‍ പദ്ധതി.

നിലവില്‍ വിക്ടോറിയയില്‍ നാലു വയസുള്ള കുട്ടികള്‍ക്ക് കിന്‍ഡര്‍ഗാര്‍ട്ടനും, ന്യൂ സൗത്ത് വെയില്‍സില്‍ പ്രീസ്‌കൂളുമുണ്ട്. ഇതിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ടെങ്കിലും, ആഴ്ചയില്‍ പരമാവധി 15 മണിക്കൂര്‍ മാത്രമാണ് ലഭിക്കുക.അതിനു പകരും, ആഴ്ചയില്‍ അഞ്ചു ദിവസവും പൂര്‍ണമായം സൗജന്യമായി പ്രീസ്‌കൂള്‍ വിദ്യാഭ്യാസം നല്‍കാനാണ് പദ്ധതി.

ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് പ്രയോജനപ്രദമാകുമെന്ന് സംയുക്ത പ്രസ്താവനയില്‍ പ്രീമിയര്‍മാര്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തെ ചൈല്‍ഡ് കെയര്‍ ഫീസ് ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും.

തൊഴില്‍ രംഗത്തേക്ക് തിരിച്ചെത്താന്‍ പുതിയ രക്ഷിതാക്കള്‍ക്ക് കൂടുതല്‍ സഹായകരമാകും ഈ പദ്ധതിയെന്നും പ്രസ്താവന വ്യക്തമാക്കി.കുട്ടികള്‍ക്കും പുതിയ കാര്യങ്ങള്‍ പഠിക്കാനും, സുഹൃത്തുക്കളെ ലഭിക്കാനും, സ്‌കൂള്‍ പഠനത്തിന് വേണ്ടി സജ്ജമാകാനും ഈ ഒരു വര്‍ഷം ഉപകാരപ്രദമാകുമെന്ന് പ്രീമിയര്‍മാര്‍ പറഞ്ഞു.

Other News in this category



4malayalees Recommends