വൈകീട്ട് രണ്ടു മണിക്കൂര്‍ ലൈറ്റുകള്‍ അണച്ച് സഹായിക്കൂ ; ഊര്‍ജ പ്രതിസന്ധിയ്ക്കിടെ ബ്ലാക്ക്ഔട്ടുകള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്കാവുന്നത് ചെയ്യാം ; സഹകരിക്കണമെന്ന് ജനങ്ങളോട് ഉര്‍ജ മന്ത്രി

വൈകീട്ട് രണ്ടു മണിക്കൂര്‍ ലൈറ്റുകള്‍ അണച്ച് സഹായിക്കൂ ; ഊര്‍ജ പ്രതിസന്ധിയ്ക്കിടെ ബ്ലാക്ക്ഔട്ടുകള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്കാവുന്നത് ചെയ്യാം ; സഹകരിക്കണമെന്ന് ജനങ്ങളോട് ഉര്‍ജ മന്ത്രി
രാജ്യത്തെ ഏറ്റവും വലിയ നഗരമായ സിഡ്‌നി ഉള്‍പ്പെടുന്ന ന്യൂ സൗത്ത് വെയില്‍സിലെ വീടുകളോട് ഊര്‍ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലൈറ്റുകള്‍ അണയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് ഓസ്‌ട്രേലിയയിലെ ഊര്‍ജ മന്ത്രി.സാധ്യമെങ്കില്‍ എല്ലാ ദിവസവും വൈകുന്നേരം രണ്ട് മണിക്കൂര്‍ വൈദ്യുതി ഉപയോഗിക്കരുതെന്ന് ക്രിസ് ബോവന്‍ പറയുന്നു.ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ബ്ലാക്ക്ഔട്ടുകള്‍ ഒഴിവാക്കാനാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റം കാരണം ഓസ്‌ട്രേലിയയിലെ പ്രധാന മൊത്ത വൈദ്യുതി വിപണി പ്രതിസന്ധിയിലാണ്.ന്യൂ സൗത്ത് വെയില്‍സില്‍ താമസിക്കുന്നവരോട് കഴിയുന്നത്ര വൈദ്യുതി സംരക്ഷിക്കാന്‍ ബോവന്‍ ആവശ്യപ്പെട്ടു.

വൈകുന്നേരം 6 മുതല്‍ 8 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കുക.കാന്‍ബെറയില്‍ ഒരു ടെലിവിഷന്‍ മാധ്യമ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Big electricity consumers in Queensland cut use to avoid blackouts as NSW  faces shortages | Energy | The Guardian

കല്‍ക്കരി, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ, എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ വൈദ്യുതി പ്രതിസന്ധിയുമായി മല്ലിടുകയാണ്. രാജ്യത്തെ വൈദ്യുതിയുടെ മുക്കാല്‍ ഭാഗവും ഇപ്പോഴും കല്‍ക്കരി ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്.

കല്‍ക്കരി വിതരണത്തിലെ തടസ്സങ്ങള്‍, നിരവധി കല്‍ക്കരി പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റുകളിലെ തകരാറുകള്‍, ആഗോള ഊര്‍ജ്ജ വില കുതിച്ചുയരല്‍ എന്നിവയുടെ ആഘാതം രാജ്യത്ത് എനര്‍ജി പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ന്യൂ സൗത്ത് വെയില്‍സിലെയും ക്വീന്‍സ്‌ലന്‍ഡിലെയും ചില കല്‍ക്കരി ഖനികളില്‍ ഈ വര്‍ഷമാദ്യം വെള്ളപ്പൊക്കം പ്രതിസന്ധിയിലാക്കി. അതേസമയം ന്യൂ സൗത്ത് വെയില്‍സിലെ വിപണിയിലെ ഏറ്റവും വലിയ കല്‍ക്കരി പ്രവര്‍ത്തിക്കുന്ന സ്റ്റേഷന് വിതരണം ചെയ്യുന്ന രണ്ട് ഖനികളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ തിരിച്ചടിയായി. വൈദ്യുതി ഉത്പാദനം കുറഞ്ഞത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പലയിടത്തും വൈദ്യുതി മുടങ്ങുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

Other News in this category



4malayalees Recommends