ഒരൊറ്റ ഭൂകമ്പം മതി എല്ലാം തകരാന്‍; ഓസ്‌ട്രേലിയയിലെ കെട്ടിടങ്ങളില്‍ പകുതിയും ഭൂകമ്പ സാധ്യതയുള്ള മേഖലയില്‍; മുന്നറിയിപ്പുമായി വിദഗ്ധര്‍

ഒരൊറ്റ ഭൂകമ്പം മതി എല്ലാം തകരാന്‍; ഓസ്‌ട്രേലിയയിലെ കെട്ടിടങ്ങളില്‍ പകുതിയും ഭൂകമ്പ സാധ്യതയുള്ള മേഖലയില്‍; മുന്നറിയിപ്പുമായി വിദഗ്ധര്‍

ഓസ്‌ട്രേലിയയിലെ കെട്ടിടങ്ങളില്‍ 50 ശതമാനത്തോളം നിലനില്‍ക്കുന്ന ഭൂകമ്പ സാധ്യതയുള്ള നഗരങ്ങളിലാണെന്ന് മുന്നറിയിപ്പ്. ചെറിയൊരു പ്രകമ്പനം ഉണ്ടായാല്‍ പോലും ആവശ്യത്തിന് ബില്‍ഡിംഗ് നിലവാരമില്ലാത്തതിനാല്‍ തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.


ജിയോസയന്‍സ് ഓസ്‌ട്രേലിയ നടത്തിയ ഗവേഷണത്തിലാണ് ഭയപ്പെടുത്തുന്ന വിവരം പുറത്തുവന്നത്. ഉയര്‍ന്ന തോതിലാണ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ 'അണ്‍റീഇന്‍ഫോഴ്‌സ്ഡ് മേസണ്‍റി' എന്ന വിഭാഗത്തിലുള്ളത്. ഇത്തരം കെട്ടിടങ്ങള്‍ ചെറുത് മുതല്‍ അത്യാവശ്യം ശക്തിയുള്ള ഭൂകമ്പങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നു.

കോണ്‍ക്രീറ്റില്‍ സ്റ്റീല്‍ ബാര്‍ ഇല്ലാതെയും, സിന്‍ഡര്‍ബ്ലോക്ക് ഇല്ലാത്തതുമായ നിര്‍മ്മാണങ്ങളെയാണ് അണ്‍റീഇന്‍ഫോഴ്‌സ്ഡ് മേസണ്‍റിയെന്ന് വിളിക്കുന്നത്. പ്രധാനപ്പെട്ട നഗരങ്ങളിലെ പകുതിയോളം കെട്ടിടങ്ങളും ഈ വിധത്തിലുള്ളതാണെന്ന് ജിഎ കണ്ടെത്തി.

ഓസ്‌ട്രേലിയന്‍ എര്‍ത്ത്‌ക്വേക്ക് എഞ്ചിനീയേഴ്‌സ് സൊസൈറ്റി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഔദ്യോഗികമായി നിയമമാക്കി മാറ്റാന്‍ സാധിച്ചിരുന്നില്ല. പ്രകൃതിദുരന്തം സംഭവിച്ച് ഈ കെട്ടിടങ്ങളെല്ലാം തകര്‍ന്ന് വീഴാന്‍ കാത്തിരിക്കുകയാണ് രാജ്യമെന്ന് വിദഗ്ധര്‍ വിമര്‍ശിക്കുന്നു.

Other News in this category



4malayalees Recommends