കുട്ടികളില്‍ തണുപ്പുകാലത്തുള്ള വൈറസ് ബാധ ആശങ്കയാകുന്നു ; ചുണ്ടുകള്‍ക്ക് നിറ വ്യത്യാസമുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് മുന്നറിയിപ്പ് ; നാലാഴ്ചക്കിടെ രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന

കുട്ടികളില്‍ തണുപ്പുകാലത്തുള്ള വൈറസ് ബാധ ആശങ്കയാകുന്നു ; ചുണ്ടുകള്‍ക്ക് നിറ വ്യത്യാസമുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് മുന്നറിയിപ്പ് ; നാലാഴ്ചക്കിടെ രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന
കുട്ടികളെ ബാധിക്കുന്ന വൈറസ് ആശങ്കയാകുന്നു. നാലാഴ്ചക്കിടെ മാത്രം രോഗ ബാധിതരായ കുട്ടികളുടെ എണ്ണം 359 ല്‍ നിന്നും 621 ലേക്കുയര്‍ന്നു.ജാഗ്രത പാലിക്കണമെന്ന് ന്യൂസൗത്ത് വെയില്‍സ് ആരോഗ്യ വകുപ്പ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

4 വയസ്സു വരെ പ്രായമുളള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തണുപ്പ് കാലത്താണ് ആര്‍എസ് വി മൂലമുണ്ടാകുന്ന ബ്രോങ്കലൈറ്റിസ് രോഗം കൂടുതലായി കണ്ടു വരുന്നത്. രോഗബാധിതരായി ആശുപത്രിയില്‍ എത്തിയവരില്‍ 43 ശതമാനം കുട്ടികളെയും അഡ്മിറ്റ് ചെയ്തതായും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

What is RSV and why can it be dangerous for young children? | Queensland  Health

ശ്വാസനാളത്തില്‍ വീക്കം ഉണ്ടാക്കുന്ന വൈറസ് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വൈറസ് ഗുരുതരമാണെങ്കിലും മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് ശിശുരോഗ പകര്‍ച്ചവ്യാധി വിദഗ്ധന്‍ പ്രൊഫസര്‍ ഡേവിഡ് ഐസക്ക് പറഞ്ഞു. കുട്ടികളില്‍ വൈറസ് ബാധ കൂടിയിട്ടുണ്ടെന്ന് പറഞ്ഞ പ്രൊഫസര്‍ ഐസക് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ ഇനിയും ഉണ്ടാകാമെന്നും കൂട്ടിച്ചേര്‍ത്തു

വീടുകളില്‍ രോഗം ബാധിച്ച് കഴിയുന്ന കുട്ടികളുടെ ആരോഗ്യത്തില്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം. കുട്ടികളുടെ ഭക്ഷണം, ശ്വസനം തുടങ്ങിയവ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും, കുട്ടികളുടെ ചുണ്ടുകളുടെ നിറം നീലയായി മാറിയാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നും പ്രൊഫസര്‍ ഡേവിഡ് ഐസക് നിര്‍ദ്ദേശിച്ചു.

Other News in this category



4malayalees Recommends