എന്‍എസ്ഡബ്യു ബജറ്റ്; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വമ്പന്‍ പരിഷ്‌കാരങ്ങള്‍; ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്കും ഗുണകരം; നഴ്‌സുമാര്‍ ഉള്‍പ്പെടെ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍ക്ക് വീട് വാങ്ങാന്‍ സ്‌കീം

എന്‍എസ്ഡബ്യു ബജറ്റ്; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വമ്പന്‍ പരിഷ്‌കാരങ്ങള്‍; ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്കും ഗുണകരം; നഴ്‌സുമാര്‍ ഉള്‍പ്പെടെ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍ക്ക് വീട് വാങ്ങാന്‍ സ്‌കീം

എന്‍എസ്ഡബ്യു ട്രഷറര്‍ മാറ്റ് കീന്‍ തന്റെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചു. വിലയേറിയ എന്‍എസ്ഡബ്യുവിലെ പ്രോപ്പര്‍ട്ടി വിപണിയിലേക്ക് ചുവടുവെയ്ക്കാന്‍ ആളുകള്‍ക്ക് വഴിയൊരുക്കുന്ന വമ്പന്‍ പരിഷ്‌കാരങ്ങളാണ് ബജറ്റില്‍ ഇടംപിടിച്ചത്.


2023 ജനുവരി 16 മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക ലാന്‍ഡ് ടാക്‌സ് നല്‍കുന്നത് തെരഞ്ഞെടുക്കാന്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അവസരം ലഭിക്കും. 1.5 മില്ല്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള വീട് ആദ്യമായി വാങ്ങുന്നവര്‍ക്കാണ് ഇതിന് സാധിക്കുക.

സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടെന്ന് തീരുമാനിച്ചാല്‍ 400 ഡോളറിനൊപ്പം ഭൂമി മൂല്യത്തിന്റെ 0.3 ശതമാനം വര്‍ഷത്തില്‍ അടയ്ക്കണം. ഇതിന് പുറമെ 780 മില്ല്യണ്‍ ഡോളറിന്റെ ഷെയേഡ് ഇക്വിറ്റി സ്‌കീമാണ് മറ്റൊരു പ്രഖ്യാപനം. നഴ്‌സുമാര്‍ ഉള്‍പ്പെടെ 3000-ഓളം ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സിനും, സിംഗിള്‍ പാരന്റ്‌സിനും, 50ന് മുകളില്‍ പ്രായമുള്ള ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കും ആദ്യത്തെ വീട് വാങ്ങാന്‍ സ്റ്റേറ്റ് 40 ശതമാനം ഇക്വിറ്റി നല്‍കുന്നതാണ് സ്‌കീം.

ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളെ നോക്കാനുള്ള ചെലവ് കുറയ്ക്കാന്‍ അടുത്ത നാല് വര്‍ഷത്തില്‍ 775 മില്ല്യണ്‍ ഡോളര്‍ ഇറക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. പദ്ധതി പ്രകാരം പ്രൈവറ്റ് ചൈല്‍ഡ്‌കെയര്‍ പ്രൊവൈഡര്‍മാര്‍ക്ക് സബ്‌സിഡി നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Other News in this category



4malayalees Recommends