അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ അഭ്യസിച്ച് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി റിച്ചാര്‍ഡ് മാള്‍സ് ; പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യ ഓസ്‌ട്രേലിയ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇന്ത്യാ സന്ദര്‍ശനത്തില്‍ മന്ത്രി

അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ അഭ്യസിച്ച് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി റിച്ചാര്‍ഡ് മാള്‍സ് ; പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യ ഓസ്‌ട്രേലിയ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇന്ത്യാ സന്ദര്‍ശനത്തില്‍ മന്ത്രി
അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ അഭ്യസിച്ച് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ റിച്ചാര്‍ഡ് മാള്‍സ്. തിരക്കേറിയ ഏതാനും ദിനങ്ങള്‍ക്ക് മുന്‍പ് യോഗയില്‍ തുടങ്ങുന്ന ഒരു പ്രഭാതം എന്ന കുറിപ്പോടെയാണ് മാള്‍സ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ഭരണ, ഉദ്യോഗസ്ഥ പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചകളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വീറ്റിന് മറുപടി ആയി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രിയെ അഭിനന്ദിച്ചു. എട്ടാമത് യോഗദിനത്തെ ശ്രദ്ധേയവും സവിശേഷവുമാക്കിയെന്നും സിംഗ് പറഞ്ഞു.

Australian Defence Minister and Deputy Prime Minister Richard Marles performs yoga in Delhi on Tuesday. (Image Credit: Twitter/@RichardMarlesMP)

ഇന്നലെ ഇന്ത്യയില്‍ എത്തിയ റിച്ചാര്‍ഡ് മാള്‍സിന് ഊഷ്മള സ്വീകരണമാണ് നല്‍കിയത്. പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യ ഓസ്‌ട്രേലിയ സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

ഇന്ത്യ ഓസ്‌ട്രേലിയയുടെ ഏറ്റവും അടുത്ത സുരക്ഷാ പങ്കാളികളില്‍ ഒരാളാണെന്നും ഇന്‍ഡോ പസഫിക്കിലെ ഓസ്‌ട്രേലിയയുടെ പരമ്പരാഗത പങ്കാളികളുമായുളള ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും മാള്‍സ് ചൂണ്ടിക്കാട്ടി. വളരെ പ്രതീക്ഷയോടെയാണ് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends