ന്യൂ സൗത്ത് വെയില്‍സിലെ പബ്ലിക്, കാത്തലിക് സ്‌കൂള്‍ അധ്യാപകര്‍ ആദ്യമായി സംയുക്ത സമരത്തിന്; ബജറ്റില്‍ പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് 3% വര്‍ദ്ധന മാത്രം; പോരെന്ന് യൂണിയനുകള്‍

ന്യൂ സൗത്ത് വെയില്‍സിലെ പബ്ലിക്, കാത്തലിക് സ്‌കൂള്‍ അധ്യാപകര്‍ ആദ്യമായി സംയുക്ത സമരത്തിന്; ബജറ്റില്‍ പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് 3% വര്‍ദ്ധന മാത്രം; പോരെന്ന് യൂണിയനുകള്‍

മെച്ചപ്പെട്ട ശമ്പളവും, തൊഴില്‍ അന്തരീക്ഷവും ആവശ്യപ്പെട്ട് പബ്ലിക്, കാത്തലിക് സ്‌കൂള്‍ അധ്യാപകര്‍ അടുത്ത ആഴ്ച ജോലിയില്‍ നിന്നും പണിമുടക്കുന്നു. ന്യൂ സൗത്ത് വെയില്‍സിലെ സംസ്ഥാന ബജറ്റ് അവതരണം നടക്കുകയും, പബ്ലിക് സെക്ടര്‍ ജോലിക്കാര്‍ക്ക് മൂന്ന് ശതമാനം ശമ്പള വര്‍ദ്ധന മാത്രം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.


യൂണിയനുകള്‍ കൂടുതല്‍ ഉയര്‍ന്ന ശമ്പളമാണ് ആവശ്യപ്പെട്ടതെങ്കിലും ബജറ്റില്‍ മൂന്ന് ശതമാനത്തില്‍ വര്‍ദ്ധന ഒതുക്കി. ഇതാദ്യമായാണ് പബ്ലിക്, കാത്തലിക് ടീച്ചര്‍ യൂണിയനുകള്‍ സമരത്തിന് ഒരുമിച്ച് ഇറങ്ങുന്നത്. എന്‍എസ്ഡബ്യുവിലെ വിദ്യാഭ്യാസ പ്രതിസന്ധി ശരിപ്പെടുത്താന്‍ ഈ നടപടി ആവശ്യമായി വന്ന സാഹചര്യത്തിലാണ് ഒരുമിച്ച് നീങ്ങുന്നതെന്ന് സ്വതന്ത്ര്യ എഡ്യുക്കേഷന്‍ യൂണിയന്‍ ഓഫ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

ടേം 2 അവസാനിക്കുന്നതിന് മുന്‍പുള്ള ദിവസമായ ജൂണ്‍ 30നാണ് അധ്യാപക സമരം. പണപ്പെരുപ്പം അഞ്ച് ശതമാനത്തില്‍ നില്‍ക്കുകയും വര്‍ദ്ധിക്കുകയും ചെയ്യുമ്പോഴാണ് അധ്യാപകര്‍ക്ക് മൂന്ന് ശതമാനം വര്‍ദ്ധന നല്‍കുന്നത്. ഇത് പുനഃപ്പരിശോധിക്കാന്‍ പ്രീമിയറിനോട് നേരത്തെ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് യൂണിയനുകളുടെ പരാതി.
Other News in this category



4malayalees Recommends