ജൂണ്‍ 24 വെള്ളിയാഴ്ച കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാം ഏകദിനത്തിന് ശേഷം ശ്രീലങ്കന്‍ കാണികള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് ഉജ്ജ്വല സ്വീകരണം നല്‍കി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് വിജയിച്ചത്. എങ്കിലും മത്സരം അവസാനിച്ച ശേഷം ശ്രീലങ്കന്‍ കാണികള്‍ ഓസ്‌ട്രേലിയന്‍ ടീമിന് നന്ദി പറഞ്ഞു. അവര്‍ക്കായി കൈയടിച്ച് ആദരം കാണിച്ചു,
സ്റ്റേഡിയത്തിനകത്ത് ധാരാളം ആളുകള്‍ മഞ്ഞ ടീഷര്‍ട്ടുകള്‍ ധരിക്കുകയും 'നന്ദി, ഓസ്‌ട്രേലിയ' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി അണിനിരക്കുകയും ചെയ്തു. ശ്രീലങ്കന്‍ ആരാധകരുടെ ഈ പ്രവര്‍ത്തി വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ തങ്ങളുടെ ഉള്ളില്‍ ക്രിക്കറ്റ് സന്തോഷം നിറക്കാന്‍ കാരണമായ ഓസ്‌ട്രേലിയന്‍ ടീമിന് നന്ദി അറിയിക്കുക വഴി ആരാധകരുടെ ഈ പ്രവര്‍ത്തിക്കു വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.
ആദ്യ ടി20 മത്സരം തോറ്റ ലങ്കന്‍ ടീം മനോഹരമായി തിരിച്ചുവന്ന് പരമ്പര സ്വന്തമാക്കുക ആയിരുന്നു. ഇനി ഒരിക്കലും തിരിച്ചുവരില്ല എന്നുപറഞ്ഞ ശ്രീലങ്കന്‍ ക്രിക്കറ്റ് വിമര്‍ശകര്‍ക്കിടയിലൂടെ ഗംഭീര തിരിച്ചുവരവാണ് ഇപ്പോള്‍ നടത്തുന്നത്.