ശ്രീലേഖയുടെ വെളിപ്പെടുത്തല്‍; പൊലീസിന്റെ വഴിവിട്ട ഇടപെടല്‍ വ്യക്തമായിരിക്കുന്നു, ദിലീപ് കേസില്‍ പുനരന്വേഷണം വേണം: പി സി ജോര്‍ജ്ജ്

ശ്രീലേഖയുടെ വെളിപ്പെടുത്തല്‍; പൊലീസിന്റെ വഴിവിട്ട ഇടപെടല്‍ വ്യക്തമായിരിക്കുന്നു, ദിലീപ് കേസില്‍ പുനരന്വേഷണം വേണം: പി സി ജോര്‍ജ്ജ്
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ്. പോലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ് കേസ്സെന്ന് വ്യക്തമായിരിക്കുന്നു. പോലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദിലീപ് കേസിന്റെ സത്യാവസ്ഥ താന്‍ പറഞ്ഞപ്പോള്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണം. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ കേസില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ദിലീപ് കേസ് പുനരന്വേഷണം വേണം

ഡി.ഐ.ജി. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണ്. പോലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ് കേസ്സെന്ന് വ്യക്തമായിരിക്കുന്നു. പോലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം. തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ദിലീപ് കേസിന്റെ സത്യാവസ്ഥ ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണം. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാന്‍ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍.



Other News in this category



4malayalees Recommends