ഇന്ത്യയില്‍ നിന്നും പുതിയ സെന്റോറസ് കോവിഡ് വേരിയന്റ് ഓസ്‌ട്രേലിയയില്‍ പ്രവേശിച്ചതായി ആശങ്ക; വിന്റര്‍ തരംഗത്തിനിടെ പുതിയ തലവേദന

ഇന്ത്യയില്‍ നിന്നും പുതിയ സെന്റോറസ് കോവിഡ് വേരിയന്റ് ഓസ്‌ട്രേലിയയില്‍ പ്രവേശിച്ചതായി ആശങ്ക; വിന്റര്‍ തരംഗത്തിനിടെ പുതിയ തലവേദന

പുതിയ കോവിജ്-19 വേരിയന്റ് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്. മുന്‍ വേരിയന്റുകളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഈ വൈറസ്.


സെന്റോറസ് എന്നുവിളിക്കുന്ന വൈറസ് കൂടുതല്‍ ഗുരുതര രോഗം വരുത്തുമെന്നതിന് തെളിവില്ലെന്ന് ഇന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്‌പേര്‍ട്ട് പ്രൊഫ. റോബര്‍ട്ട് ബൂയ് പറഞ്ഞു. എന്നിരുന്നാലും വിന്റര്‍ തരംഗത്തിനിടെ പുതിയ വേരിയന്റും എത്തിച്ചേരുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറ് മാസം മുന്‍പ് ചെയ്ത നടപടിക്രമങ്ങള്‍ ഇപ്പോള്‍ നടപ്പാക്കണമെന്ന് പ്രൊഫ. ബൂയ് ആവശ്യപ്പെട്ടു. മാസ്‌ക് ധരിക്കല്‍, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, ഹാന്‍ഡ് വാഷിംഗ്, വര്‍ക്ക് ഫ്രം ഹോം എന്നിവ തിരിച്ചെത്തണം. ജനുവരിയിലെ നിലയിലേക്ക് കേസുകള്‍ വര്‍ദ്ധിക്കും, അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വ്യാപനം വര്‍ദ്ധിച്ചാല്‍ നിലവില്‍ സമ്മര്‍ദം നേരിടുന്ന ആരോഗ്യ മേഖല കൂടുതല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ആശങ്ക.
Other News in this category



4malayalees Recommends