ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികള്‍ക്ക് ഏകാഗ്രത കുറവായിരിക്കും ; ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടിങ്ങനെ

ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികള്‍ക്ക് ഏകാഗ്രത കുറവായിരിക്കും ; ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടിങ്ങനെ
ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികള്‍ക്ക് ഏകാഗ്രത കുറവായിരിക്കുമെന്ന് പഠനം. ആസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു.

ഉറക്കക്കുറവ് കുട്ടികളുടെ സ്‌കൂളിലെ പെരുമാറ്റരീതികളെയും മാനസികാരോഗ്യത്തെയും സ്വാധീനിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ബ്രിട്ടീഷ് ജേര്‍ണലായ എഡ്യുക്കേഷന്‍ സൈക്കോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത കുട്ടികള്‍ക്ക് അമിതഭാരവും പൊണ്ണത്തടിയും ഉണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു.

കുട്ടികളില്‍ രക്ഷിതാക്കള്‍ തന്നെ കൃത്യമായ ഉറക്കശീലം വളര്‍ത്തിയെടുക്കണം. കൃത്യ സമയത്ത് ഉറങ്ങാനും ഉണരാനും ചെറുപ്പത്തില്‍ തന്നെ ശീലിപ്പിക്കുക. കിടക്കാനുള്ള ശാന്തമായ അന്തരീക്ഷം കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കുക എന്നുള്ളത് വളരെ പ്രധാനമാണ്.

മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പു മുറിയില്‍ നിന്നു മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികള്‍ക്ക് സ്‌കൂളിലെ ദൈനം ദിന കാര്യങ്ങളില്‍ നല്ല ശ്രദ്ധയുണ്ടാവാനും പഠനത്തില്‍ മികവ് കാണിക്കാനും ഉറക്കത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും പഠനത്തില്‍ പറയുന്നു.

Other News in this category



4malayalees Recommends