കോവിഡ് പുതിയ റെക്കോര്‍ഡ് കുറിയ്ക്കുന്നു; ഓസ്‌ട്രേലിയക്കാര്‍ ആശുപത്രി നിറയ്ക്കുമെന്ന് ആശങ്ക; ഒമിക്രോണ്‍ സബ്-വേരിയന്റുകള്‍ വ്യാപനം തുടരുന്നു

കോവിഡ് പുതിയ റെക്കോര്‍ഡ് കുറിയ്ക്കുന്നു; ഓസ്‌ട്രേലിയക്കാര്‍ ആശുപത്രി നിറയ്ക്കുമെന്ന് ആശങ്ക; ഒമിക്രോണ്‍ സബ്-വേരിയന്റുകള്‍ വ്യാപനം തുടരുന്നു

കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഓസ്‌ട്രേലിയക്കാരുടെ എണ്ണം പുതിയ റെക്കോര്‍ഡ് കുറിച്ചു. തിങ്കളാഴ്ച വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം 5450 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.


ഒമിക്രോണ്‍ സബ് വേരിയന്റുകള്‍ ഉയര്‍ന്ന തോതില്‍ സമൂഹത്തില്‍ പടരുന്നത് ദേശീയ തലത്തില്‍ ആരോഗ്യ രംഗത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ജൂണ്‍ മുതല്‍ ബിഎ.4, ബിഎ.5 സ്‌ട്രെയിനുകള്‍ ശക്തിയാര്‍ജ്ജിച്ചതോടെയാണ് രോഗികളുടെ എണ്ണമുയര്‍ന്നത്.

കൊറോണാവൈറസ് ഉത്ഭവിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ് ഇപ്പോള്‍ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം. ജനുവരിയില്‍ ഒമിക്രോണ്‍ ആദ്യ തരംഗം ആഞ്ഞടിച്ചപ്പോള്‍ 5390 പേരാണ് ഏറ്റവും ഉയര്‍ന്ന തോതില്‍ ആശുപത്രിയില്‍ എത്തിയത്.

ദൈനംദിന മരണസംഖ്യയും വര്‍ദ്ധന രേഖപ്പെടുത്തി. ശനിയാഴ്ച ആദ്യമായി 100 പേര്‍ മരിക്കുകയും ചെയ്തു. ആയിരത്തിലേറെ റിട്ടയര്‍മെന്റ് ഹോമുകളില്‍ വൈറസ് പടരുന്നതായി സര്‍ക്കാര്‍ പറയുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുന്ന ഏജ്ഡ് കെയര്‍ സെന്ററുകളില്‍ സൈനികരെ സഹായത്തിന് നല്‍കുന്നത് സെപ്റ്റംബര്‍ അവസാനം വരെ തുടരുമെന്ന് പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാള്‍സ് വ്യക്തമാക്കി.
Other News in this category



4malayalees Recommends