ഓസ്‌ട്രേലിയയില്‍ മരുന്നുകള്‍ കടുത്ത ക്ഷാമം; 300-ലേറെ മരുന്നുകള്‍ കിട്ടാക്കനിയെന്ന് മുന്നറിയിപ്പുമായി ഡോക്ടര്‍മാരും, ഫാര്‍മസിസ്റ്റുകളും

ഓസ്‌ട്രേലിയയില്‍ മരുന്നുകള്‍ കടുത്ത ക്ഷാമം; 300-ലേറെ മരുന്നുകള്‍ കിട്ടാക്കനിയെന്ന് മുന്നറിയിപ്പുമായി ഡോക്ടര്‍മാരും, ഫാര്‍മസിസ്റ്റുകളും

കടുത്ത മരുന്ന ക്ഷാമം നേരിട്ട് ഓസ്‌ട്രേലിയ. 300-ലേറെ മരുന്നുകള്‍ക്കാണ് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. മറ്റൊരു 80 മരുന്നുകള്‍ കൂടി പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് ഡോക്ടര്‍മാരും, ഫാര്‍മസിസ്റ്റുകളും മുന്നറിയിപ്പ് നല്‍കുന്നത്.


സ്ഥിതി കൂടുതല്‍ മോശമാകുന്നത് തടയാന്‍ ദേശീയ തലത്തില്‍ തന്ത്രം രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രമേഹം, ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി, ഡിപ്രഷന്‍, ശര്‍ദ്ദി, സ്‌ട്രോക്ക്, ഗര്‍ഭനിരോധനം തുടങ്ങിയ 320 മരുന്നുകളാണ് നിലവില്‍ ക്ഷാമം നേരിടുന്നവ.

ഇവയില്‍ 50 എണ്ണമെങ്കിലും ഗുരുതരമായ ലഭ്യതക്കുറവ് നേരിടുന്നുണ്ട്. ഫണല്‍ വെബ് എട്ടുകാലിയ്ക്ക് എതിരായ ആന്റി-വെനം, ലൂക്കെമിയ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്ന് എന്നിവയെല്ലാം അധികം വൈകാതെ ക്ഷാമം നേരിടുന്നവയുടെ പട്ടികയില്‍ പ്രവേശിക്കും.

ജലദോഷം, പനി മരുന്നുകള്‍ക്കും ചില ഇടങ്ങളില്‍ ലഭ്യതക്കുറവ് അനുഭവപ്പെടുന്നതായി ഫാര്‍മസി ഗില്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ്-19 മഹാമാരിയോടെ അന്താരാഷ്ട്ര സപ്ലൈ ചെയിനുകള്‍ തടസ്സപ്പെട്ടതാണ് പ്രശ്‌നം വഷളാക്കിയതെന്ന് റോയല്‍ ഓസ്‌ട്രേലിയന്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷനേഴ്‌സ് പ്രസിഡന്റ് കാരെണ്‍ പ്രൈസ് പറഞ്ഞു.
Other News in this category



4malayalees Recommends