സുപ്രധാന നീക്കത്തിന് ഒരുങ്ങി ലേബര്‍ ഗവണ്‍മെന്റ്; ഓസ്‌ട്രേലിയയിലെ രണ്ട് ഇടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് എപ്പോള്‍ 'മരിക്കണമെന്ന്' സ്വയം തീരുമാനിക്കാന്‍ അവകാശം കിട്ടും?

സുപ്രധാന നീക്കത്തിന് ഒരുങ്ങി ലേബര്‍ ഗവണ്‍മെന്റ്; ഓസ്‌ട്രേലിയയിലെ രണ്ട് ഇടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് എപ്പോള്‍ 'മരിക്കണമെന്ന്' സ്വയം തീരുമാനിക്കാന്‍ അവകാശം കിട്ടും?

ആക്ടിലും, നോര്‍ത്തേണ്‍ ടെറിട്ടറിയിലും താമസിക്കുന്ന ഗുരുതര രോഗബാധിതര്‍ക്ക് എപ്പോള്‍ മരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അരികിലെത്തുന്നു. ഫെഡറല്‍ ലേബര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സുപ്രധാന തീരുമാനം കൈക്കൊണ്ടതോടെ അടുത്ത ആഴ്ചയോടെ തന്നെ വോളണ്ടറി അസിസ്റ്റഡ് മരണ നിയമങ്ങള്‍ രൂപീകരിക്കാന്‍ രണ്ട് ടെറിട്ടറികള്‍ക്ക് സാധിക്കും.


ആല്‍ബനീസ് ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്ന നിയമനിര്‍മ്മാണങ്ങള്‍ നിശ്ചയിക്കാനാണ് പാര്‍ട്ടി യോഗം ചേര്‍ന്നത്. ഇതിലൊന്നാണ് ആക്ട്, നോര്‍ത്തേണ്‍ ടെറിട്ടറി എന്നിവിടങ്ങളില്‍ മരണ നിയമങ്ങള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന വിലക്കുകള്‍ നീക്കുന്ന ബില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രൈവറ്റ് അംഗം അവതരിപ്പിക്കുന്ന ബില്‍ ആഗസ്റ്റ് 1ന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ എത്തും.

ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സില്‍ എത്രയും പെട്ടെന്ന് ബില്‍ വോട്ടിനിടാനാണ് നീക്കം. സെനറ്റില്‍ എത്തിയാല്‍ പരിഷ്‌കാരത്തെ പിന്തുണയ്ക്കുമെന്ന് ഗ്രീന്‍സും, സ്വതന്ത്ര സെനറ്റര്‍ ഡേവിഡ് പോകോകും സൂചിപ്പിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends