ഓസ്ട്രലിയയില്‍ കോവിഡ് വ്യാപനം ; പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിക്കാന്‍ പരിശോധനാ കിറ്റുകള്‍ പര്യാപ്തമാണോയെന്ന് വിലയിരുത്തി ആരോഗ്യവകുപ്പ്

ഓസ്ട്രലിയയില്‍ കോവിഡ്  വ്യാപനം ; പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിക്കാന്‍ പരിശോധനാ കിറ്റുകള്‍ പര്യാപ്തമാണോയെന്ന് വിലയിരുത്തി ആരോഗ്യവകുപ്പ്
ഓസ്‌ട്രേലിയയില്‍ പുതിയ 100 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. വിക്ടോറിയയില്‍ 40 ഉം, ന്യൂ സൗത്ത് വെയില്‍സില്‍ 30 ഉം, ക്വീന്‍സ്ലാന്റില്‍ 21 ഉം കൊവിഡ് മരണങ്ങളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ തിങ്കളാഴ്ച റെക്കോര്‍ഡ് നിരക്കാണ് രേഖപ്പെടുത്തിയത്. 5,429 പേരെയാണ് തിങ്കളാഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ച കൂടുതല്‍ പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായാണ് കണക്കുകള്‍. പുതിയതായി 5,571 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അതിനിടെ ലാബുകളിലെ ആന്റിജന്‍ പരിശോധനകളുടെയും റാറ്റ് കിറ്റുകളുടെയും കൃത്യത അവലോകനം ചെയ്യുന്നതായി ടിജിഎ വ്യക്തമാക്കി.

ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ക്ക് പുറമെ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിക്കുന്നതിനും പരിശോധന കിറ്റുകള്‍ എത്രമാത്രം ഫലപ്രദമാണെന്ന് വിലയിരുത്തുന്നതായി ടിജിഎ സ്ഥിരീകരിച്ചു.

ആന്റിജന്‍ കിറ്റുകള്‍ തെറ്റായ നെഗറ്റീവ് ഫലം നല്‍കുന്നതിന്റെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. 2019ല്‍ സ്ഥിരീകരിച്ച കൊറോണവൈറസിന് ശേഷം നിരവധി വകഭേദങ്ങള്‍ ഉണ്ടായിട്ടുള്ള കാര്യവും ടിജിഎ ചൂണ്ടിക്കാട്ടി.

കൊവിഡ്, ഇന്‍ഫ്‌ലുവന്‍സ എന്നിവ ബാധിച്ച കുട്ടികളെക്കാള്‍, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് ബാധിച്ച കുട്ടികളാണ് റോയല്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലും റോയല്‍ മെല്‍ബണ്‍ ആശുപത്രിയിലും കൂടുതലെന്ന് റിപ്പോര്‍ട്ട് പറയുന്നു.കുട്ടിള്‍ക്കും മുതിര്‍ന്നവര്‍ക്കും ആര്‍എസ്വിബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മൂക്കൊലിപ്പ്, തുമ്മല്‍, തൊണ്ട വേദന, പനി, തലവേദന, ചുമ, ശ്വസനസംബന്ധമായ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് അസുഖം ബാധിച്ചവരില്‍ കാണുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends