ഗാര്‍ഹിക പീഡനത്തിനിരയാകുന്നവരുടെ സമ്മര്‍ദ്ദം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ ; ശമ്പളത്തോടെ പത്തുദിവസത്തെ അവധിയെടുക്കാന്‍ അനുവദിക്കും

ഗാര്‍ഹിക പീഡനത്തിനിരയാകുന്നവരുടെ സമ്മര്‍ദ്ദം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ ; ശമ്പളത്തോടെ പത്തുദിവസത്തെ അവധിയെടുക്കാന്‍ അനുവദിക്കും
ഗാര്‍ഹിക പീഡനം നേരിടുന്ന കാഷ്വല്‍ ജീവനക്കാര്‍ക്കും ശമ്പളത്തോടെ 10 ദിവസം അവധിയെടുക്കാന്‍ കഴിയുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.ഇതിനായുള്ള ബില്ല് ഈ ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 1.1 കോടി പേര്‍ക്ക് ഈ മാറ്റം ബാധകമാകും.

10 ദിവസത്തെ അവധി നാഷണല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ ഭാഗമായി ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസി വ്യക്തമാക്കിയിരുന്നു.ഗാര്‍ഹിക പീഡനം നേരിടുന്നവരുടെ തൊഴിലുകള്‍ സംരക്ഷിക്കുക എന്നതാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് മന്ത്രി ടോണി ബെര്‍ക്ക് പറഞ്ഞു.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹംപറഞ്ഞു.

ഫുള്‍ ടൈം, പാര്‍ട്ട് ടൈം ജീവനക്കാരെ മാത്രമല്ല, കാഷ്വല്‍ ജീവനക്കാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുന്‍ സര്‍ക്കാര്‍, ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് ശമ്പളമില്ലാതെ അഞ്ചു ദിവസം അവധിയെടുക്കാനുള്ള പദ്ധതി നാഷണല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ ഭാഗമായി ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമാക്കിയിരുന്നു.

പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുമ്പോള്‍ 10 ദിവസം ശമ്പളത്തോടെ അവധി ലഭിക്കും.

2023 ഫെബ്രുവരിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി, 2023 ഓഗസ്‌റ്റോടെ പൂര്‍ണമായും പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.




Other News in this category



4malayalees Recommends