ബ്രിട്ടീഷുകാരുടെ രക്തം നിഷിദ്ധമാക്കിയ നടപടി പിന്‍വലിച്ച് ഓസ്‌ട്രേലിയ; 22 വര്‍ഷം നീണ്ട വിലക്ക് നീക്കിയതോടെ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് രക്തദാനം നടത്താം

ബ്രിട്ടീഷുകാരുടെ രക്തം നിഷിദ്ധമാക്കിയ നടപടി പിന്‍വലിച്ച് ഓസ്‌ട്രേലിയ; 22 വര്‍ഷം നീണ്ട വിലക്ക് നീക്കിയതോടെ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് രക്തദാനം നടത്താം

22 വര്‍ഷം നീണ്ട നിരോധനം. ഇതിന് ഒടുവില്‍ ഈയാഴ്ച മുതല്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് രക്തദാനം നടത്താം. ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന മാറ്റമാണ് ഇതോടെ നടപ്പിലായത്.


2000 ഡിസംബറിലാണ് ഓസ്‌ട്രേലിയ ഇത്തരമൊരു രക്തദാന നിരോധനം ഏര്‍പ്പെടുത്തിയത്. 1980 മുതല്‍ 1996 വരെ യുകെയില്‍ ആറ് മാസമെങ്കിലും കഴിഞ്ഞ ബ്രിട്ടീഷുകാര്‍ക്കായിരുന്നു നിരോധനം. മാഡ് കൗ ഡിസീസ് എന്ന് വിളിക്കപ്പെടുന്ന രോഗം പടരുമെന്ന ഭീതിയിലായിരുന്നു അത്.

രോഗം ബാധിച്ച പശുക്കളുടെ മാംസം യുകെയില്‍ ഈ വര്‍ഷങ്ങളില്‍ വിറ്റതാണ് കാരണം. എന്നാല്‍ ഈയാഴ്ച ഓസ്‌ട്രേലിയ ഈ നിരോധനം നീക്കി. തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ സുദീര്‍ഘമായ പരിശോധന നടത്തിയ ശേഷമാണ് നടപടി.

തിങ്കളാഴ്ച തന്നെ ബ്രിട്ടീഷുകാര്‍ ഓസ്‌ട്രേലിയയില്‍ തങ്ങളുടെ രക്തം ദാനം ചെയ്യാനായി മുന്നോട്ട് വന്നു. ഓസ്‌ട്രേലിയ വീടാക്കി മാറ്റിയ 1 മില്ല്യണ്‍ ബ്രിട്ടീഷുകരുണ്ടെന്നാണ് കണക്ക്. 1980 മുതല്‍ 1996 വരെ യുകെയില്‍ താമസിച്ചവരാണിവരില്‍ അധികം ആളുകളും.

എന്‍എസ്ഡബ്യു വെള്ളപ്പൊക്കം, കോവിഡ്, ഫ്‌ളൂ എന്നിവ ചേര്‍ന്ന് ഓസ്‌ട്രേലിയയിലെ ബ്ലഡ് സപ്ലൈ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിലാണുള്ളത്.
Other News in this category



4malayalees Recommends