കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ ആല്‍ബനീസ് ഗവണ്‍മെന്റിന് വീഴ്ച സംഭവിച്ചോ? ഫ്‌ളൂ സീസണിനൊപ്പം മഹാമാരിയും ചേര്‍ന്ന അവസ്ഥയെ നേരിട്ട രീതി പാളിയെന്ന് വിമര്‍ശിച്ച് ആരോഗ്യ വിദഗ്ധര്‍

കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ ആല്‍ബനീസ് ഗവണ്‍മെന്റിന് വീഴ്ച സംഭവിച്ചോ? ഫ്‌ളൂ സീസണിനൊപ്പം മഹാമാരിയും ചേര്‍ന്ന അവസ്ഥയെ നേരിട്ട രീതി പാളിയെന്ന് വിമര്‍ശിച്ച് ആരോഗ്യ വിദഗ്ധര്‍

ഫ്‌ളൂ സീസണും, കോവിഡ്-19 മഹാമാരിയും ചേര്‍ന്ന് ഡബിള്‍ ഇംപാക്ട് സൃഷ്ടിക്കുന്ന ഘട്ടത്തില്‍ അടുത്ത ഏതാനും മാസങ്ങള്‍ ഓസ്‌ട്രേലിയ എങ്ങിനെ നേരിടുമെന്നത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ധര്‍. വിന്ററില്‍ തന്നെ കോവിഡ് മഹാമാരി കുതിച്ചുയരുന്ന ഘട്ടത്തില്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.


ആഗോള തലത്തില്‍ തന്നെ ഇന്‍ഫെക്ഷനും, മരണങ്ങളും ഉയരുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌പൈക്ക് പ്രോട്ടീനില്‍ രൂപമാറ്റം വന്ന ഒമിക്രോണ്‍ സബ് വേരിയന്റുകളായ ബിഎ.4, ബിഎ.5 എന്നിവയാണ് ഇപ്പോള്‍ രോഗം വ്യാപിപ്പിക്കുന്നത്.

വാക്‌സിന്‍ സുരക്ഷ കുറയുന്നതും, വിലക്കുകള്‍ നീക്കുന്നതും ചേര്‍ന്ന് വൈറസിന് അനായാസം പടരാനുള്ള സാധ്യത തെളിയുകയാണ്. ജനുവരിയില്‍ വൈറസ് പടരുമ്പോള്‍ യൂറോപ്പില്‍ മൂന്നാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം 30 ശതമാനമായിരുന്നെങ്കില്‍ ഓസ്‌ട്രേലിയയില്‍ ഇത് 70 ശതമാനത്തിലേറെ ആയിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗേറ്റാന്‍ ബര്‍ജിയോ പറഞ്ഞു.

എന്നാല്‍ നിലവില്‍ നാലാം ഡോസ് വാക്‌സിനേഷന്‍ 16 മുതല്‍ 17% വരെ മാത്രമാണ്. ഇമ്മ്യൂണിറ്റി കുറയുന്ന ജനതയിലേക്ക് ബിഎ.4, ബിഎ.5 വേരിയന്റുകള്‍ വേഗത്തില്‍ പടരുകയാണ്. വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലേക്കാണ് ഓസ്‌ട്രേലിയ പ്രവേശിക്കുന്നതെന്നതില്‍ സംശയം വേണ്ടെന്ന് ദായ്കിന്‍ യൂണിവേഴ്‌സിറ്റി എപ്പിഡെമോളജി അസോസിയേറ്റ് പ്രൊഫസര്‍ ഹസന്‍ വാലി വ്യക്തമാക്കി.

ഈ ഘട്ടത്തില്‍ മാസ്‌ക് നിബന്ധനയെങ്കിലും ഗവണ്‍മെന്റ് പുനഃസ്ഥാപിക്കണമെന്നാണ് വിദഗ്ധരുടെ പക്ഷം.
Other News in this category



4malayalees Recommends