രണ്ടാം ജന്മദിനം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കുരുന്നിന്റെ ജീവനെടുത്ത് കോവിഡ് ; ഈ വേദന താങ്ങാവുന്നതിലും അപ്പുറമെന്ന് മാതാപിതാക്കള്‍

രണ്ടാം ജന്മദിനം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കുരുന്നിന്റെ ജീവനെടുത്ത് കോവിഡ് ; ഈ വേദന താങ്ങാവുന്നതിലും അപ്പുറമെന്ന് മാതാപിതാക്കള്‍
കോവിഡ് പ്രതിസന്ധിയില്‍ പൊലിയുന്ന ജീവനുകള്‍ നിരവധിയാണ്. ഇപ്പോഴിതാ ബ്രിസ്‌ബെയ്‌നില്‍ നിന്നുള്ള ക്രിസ്റ്റലിനും സ്റ്റീവന്‍ എഡ്വേര്‍ഡിനും നഷ്ടമായത് തങ്ങളുടെ പൊന്നോമനയെയാണ്. 23 മാസം പ്രായമുള്ള മകള്‍ റൂബിയുടെ മരണത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മാതാപിതാക്കള്‍. കോവിഡാണ് കുരുന്നിന്റെ ജീവന്‍ കവര്‍ന്നത്. രണ്ടാം ജന്മ ദിനത്തിന് രണ്ടാഴ്ച മുമ്പാണ് മരണം.

Ruby Edwards smiles at the camera.

കോവിഡ് ബാധിച്ചതിന് പിന്നാലെ റൂബിയുടെ തലച്ചോറിലും സുഷുമ്‌നാ നാഡിയിലും ഉള്ള വീക്കം മൂലമുണ്ടാകുന്ന വളരെ അപൂര്‍വമായ ന്യൂറോളജിക്കല്‍ അവസ്ഥയായ അക്യൂട്ട് ഹെമറാജിക് ല്യൂക്കോഎന്‍സെഫലൈറ്റിസ് (എഎച്ച്എല്‍ഇ).ഇതു കുട്ടിയുടെ പ്രതിരോധ ശേഷിയെ ബാധിച്ചു. തലച്ചോറിനെ കാര്യമായി ബാധിച്ചതോടെ ആരോഗ്യനില വഷളായി.

അവളുടെ ചികിത്സയ്ക്ക് നന്ദി, അവളുടെ പോരാട്ടത്തിനിടെ അവള്‍ക്ക് വേദനയൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും സമാധാനപരമായി ഈ ലോകം വിടാന്‍ സാധിച്ചുവെന്ന് വിശ്വസിക്കുന്നതായും പിതാവ് പറഞ്ഞു.

Krystal and Steven Edwards with daughter Ruby.

രണ്ട് ദിവസത്തിനുള്ളില്‍ മകന്റെ ജനനത്തിനുള്ള തയ്യാറെടുപ്പിലാണ് കുടുംബവും. ഈ വലിയ സന്തോഷത്തിലേക്ക് പോകേണ്ട ഞങ്ങള്‍ ആകെ തകര്‍ന്ന അവസ്ഥയിലാണെന്ന് എഡ്വേര്‍ഡ് പറഞ്ഞു.

ലോഗന്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടീമിനും ക്വീന്‍സ്ലാന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനും കഴിയാവുന്നത്ര സേവനം നല്‍കിയതിന് അദ്ദേഹം നന്ദി പറഞ്ഞു.

Other News in this category



4malayalees Recommends