കുഞ്ഞിനെ കാണാന്‍ ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ഭാര്യ മരണപ്പെട്ടു. കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്‌റഫിന്റെ ഭാര്യ സഫാനയാണ് കുഴഞ്ഞു വീണ് മരിച്ചു. 25 വയസായിരുന്നു.
ഒരു മാസം മുമ്പായിരുന്നു സഫാന കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയ യുവതി മുപ്പത്തിയഞ്ചാം ദിവസത്തെ ചടങ്ങുകള്‍ക്കായി ചൊവ്വാഴ്ച ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയതായിരുന്നു സഫാന. ഈ സമയം തന്നെയാണ് ദുബായിയില്‍ നിന്ന് അഷ്‌റഫ് നാട്ടിലെത്തിയത്.
കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ ആരിക്കാടിയിലെ ഭര്‍തൃവീട്ടില്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സഫാന കുഴഞ്ഞുവീണ് മരിച്ചത്. ഉടന്‍ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിട്ടുകള്‍ക്ക് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.