കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നതിലുള്ള തര്‍ക്കം ; അട്ടപ്പാടിയില്‍ യുവാവ് സഹോദരനെ തൂമ്പകൊണ്ട് അടിച്ചുകൊന്നു

കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നതിലുള്ള തര്‍ക്കം ; അട്ടപ്പാടിയില്‍ യുവാവ് സഹോദരനെ തൂമ്പകൊണ്ട് അടിച്ചുകൊന്നു
പാലക്കാട് അട്ടപ്പാടിയില്‍ യുവാവ് സഹോദരനെ അടിച്ചു കൊന്നു. പട്ടണക്കല്‍ ഊരിലാണ് സംഭവം. പട്ടണക്കല്‍ ഊരിലെ മരുതനാണ് മരിച്ചത്. 47 വയസായിരുന്നു.

സഹോദരന്‍ പണലിയാണ് മരുതനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. തൂമ്പ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സാമ്പത്തിക തര്‍ക്കണമാണ് ആക്രമണത്തിന് കാരണം.

കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

Other News in this category



4malayalees Recommends