എയ്ഡ്‌സ് കേസുകള്‍ കുതിച്ചുയരുന്നു; ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ഓസ്‌ട്രേലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍; ഏഷ്യാ-പസഫിക്കില്‍ ഒരു ദശകത്തിനിടെ കാണാത്ത സ്ഥിതി

എയ്ഡ്‌സ് കേസുകള്‍ കുതിച്ചുയരുന്നു; ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ഓസ്‌ട്രേലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍; ഏഷ്യാ-പസഫിക്കില്‍ ഒരു ദശകത്തിനിടെ കാണാത്ത സ്ഥിതി

കോവിഡ്-19 മഹാമാരിയ്ക്ക് എതിരായി സര്‍വ്വശക്തിയും തിരിച്ചുവിട്ടപ്പോള്‍ മറ്റൊരു മാരക വൈറസ് അണിയറയില്‍ നടമാടുന്നു. എച്ച്‌ഐവി/എയ്ഡ്‌സിന് എതിരായ പോരാട്ടത്തില്‍ വന്ന ഇടവേള മൂലം ആഗോള തലത്തില്‍ തന്നെ കേസുകള്‍ തിരിച്ചുവന്നതായാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.


ഓസ്‌ട്രേലിയയുടെ തൊട്ടടുത്തുള്ള രാജ്യങ്ങളില്‍ എച്ച്‌ഐവി കേസുകള്‍ ഉയരുന്നത് ആശങ്കയായി മാറുകയാണ്. ഒരു ദശകത്തിനിടെ ആദ്യമായാണ് ഏഷ്യാ പസഫിക്കില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ദ്ധിക്കുന്നത്.

കരീബിയന്‍, വെസ്റ്റേണ്‍, സെന്‍ഡ്രല്‍ ആഫ്രിക്കയില്‍ പുതിയ എച്ച്‌ഐവി ഇന്‍ഫെക്ഷനുകള്‍ താഴുമ്പോള്‍ ഏഷ്യയിലും, പസഫിക്കിലും 260,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ റിപ്പോര്‍ട്ട് നടപടി തുടങ്ങാനുള്ള ആഹ്വാനമായി കാണണമെന്നാണ് ഓസ്‌ട്രേലിയന്‍ മൈക്രോബയോളജിസ്റ്റും, പസഫിക് ഫ്രണ്ട്‌സ് ഓഫ് ഗ്ലോബല്‍ ഹെല്‍ത്ത് ചെയറുമായ പ്രൊഫസര്‍ ബ്രെന്‍ഡന്‍ ക്രാബ് ആവശ്യപ്പെടുന്നത്.

എയ്ഡ്‌സ് വ്യാധിക്ക് എതിരായ പ്രധാന ആയുധമായ ഗ്ലോബല്‍ ഫണ്ട് ഇപ്പോള്‍ 18 ബില്ല്യണ്‍ ഡോളര്‍ സ്വരൂപിച്ച് എച്ച്‌ഐവി, ടൂബര്‍കുലോസിസ്, മലേറിയ എന്നിവയ്ക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്.
Other News in this category



4malayalees Recommends