കേരളത്തില്‍ സ്ഥിരീകരിച്ച മങ്കിപോക്‌സിന് തീവ്രവ്യാപന ശേഷിയില്ല; രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി

കേരളത്തില്‍ സ്ഥിരീകരിച്ച മങ്കിപോക്‌സിന് തീവ്രവ്യാപന ശേഷിയില്ല; രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി
സംസ്ഥാനത്ത് സ്ഥിരീകരിച്ച മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. മങ്കിപോക്‌സിന് കാരണം എ.2 വൈറസ് വകഭേദമാണെന്നാണ് ജിനോം സീക്വന്‍സ് പഠനം. ഈ് വകഭേദത്തിന് വ്യാപനശേഷി കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെയും പരിശോധന് പൂര്‍ത്തിയായി.

അതേസമയം ഇന്നലെ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെറ്റിലപ്പാറ സ്വദേശിയായ 30കാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends