ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ഞെട്ടിക്കുന്നത് ; വലിയൊരു തരംഗത്തിന്റെ ആദ്യ സൂചനകള്‍ ; കെയര്‍സ്റ്റാഫുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍

ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ഞെട്ടിക്കുന്നത് ; വലിയൊരു തരംഗത്തിന്റെ ആദ്യ സൂചനകള്‍ ; കെയര്‍സ്റ്റാഫുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍
ഒമിക്രോണ്‍ വകഭേദത്തിന്റെ അതിവ്യാപനമാണ് പലഭാഗത്തും. രോഗികളുടെ എണ്ണം ദിവസവും ഏറുകയാണ്. കോവിഡ് തരംഗത്തിന്റെ ആദ്യ സൂചനകളാണ് ഇതെല്ലാം. ജാഗ്രത പുലര്‍ത്തണമെന്നാണ് വിദഗ്ധ ഡോക്ടര്‍ പോള്‍ ഗ്രിഫിന്‍ നല്‍കുന്ന മുന്നറിയിപ്പ്. നിലവില്‍ ഹെല്‍ത്ത് കെയര്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ കോവിഡ് ബാധിച്ച് പ്രതിസന്ധിയിലാണ്. ആശുപത്രി മേഖല സമ്മര്‍ദ്ദത്തില്‍ തന്നെയാണ്.

Australia has had multiple waves of COVID-19 infections since the start of the pandemic in March 2020, but the Delta variant third wave was the most deadly, according to new research.

ഈവൈറസ് ഇല്ലാതാകുന്നില്ലെന്നത് നമ്മള്‍ ഓര്‍ക്കണം. കോവിഡിന്റെ വ്യാപനത്തിന്റെ ഈ അവസരത്തില്‍ മാസ്‌കും സാമൂഹിക അകലവും പോലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ഉചിതമാകും. വാക്‌സിനേഷനുള്‍പ്പെടെ പ്രതിരോധവും അനിവാര്യമാണ്.

ലോക്ഡൗണിന് പിന്നാലെ ഇളവുകള്‍ നല്‍കി എല്ലാ നിയന്ത്രണവും നീക്കിയതോടെ അതിവ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ന്യൂ സൗത്തിലെ കണക്കില്‍ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഐസിയുവില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

വിക്ടോറിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ട്. കോവിഡിനെ നിസാരവത്കരിക്കരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

Other News in this category



4malayalees Recommends