15-ാം വയസ്സില്‍ ചാരസോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് 128 രാജ്യങ്ങളിലെ ആളുകള്‍ക്ക് വിറ്റു; ഇരകളുടെ ഡിവൈസുകളില്‍ രഹസ്യമായി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നിരീക്ഷണം; ആഗോള തലത്തിലെ അന്വേഷണത്തിനൊടുവില്‍ ഓസ്‌ട്രേലിയക്കാരന്‍

15-ാം വയസ്സില്‍ ചാരസോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് 128 രാജ്യങ്ങളിലെ ആളുകള്‍ക്ക് വിറ്റു; ഇരകളുടെ ഡിവൈസുകളില്‍ രഹസ്യമായി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നിരീക്ഷണം; ആഗോള തലത്തിലെ അന്വേഷണത്തിനൊടുവില്‍ ഓസ്‌ട്രേലിയക്കാരന്‍

ഗാര്‍ഹിക പീഡനക്കാര്‍ക്കും, മറ്റ് ക്രിമിനലുകള്‍ക്കും ചാരസോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് വിറ്റതിനെ തുടര്‍ന്ന് ആഗോള അന്വേഷണത്തിനൊടുവില്‍ പിടിയിലായ ഓസ്‌ട്രേലിയക്കാരന് എതിരെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് കുറ്റങ്ങള്‍ ചുമത്തി.


വിക്ടോറിയയിലെ ഫ്രാങ്ക്‌സറ്റണില്‍ നിന്നുള്ള 24-കാരനാണ് തന്റെ 15-ാം വയസ്സില്‍ റിമോട്ട് ആക്‌സസ് ട്രോജന്‍ വികസിപ്പിച്ചത്. ഇമ്മിനെന്റ് മോണിട്ടര്‍ എന്ന പേരില്‍ ഈ ചാര സോഫ്റ്റ്‌വെയര്‍ ഇയാള്‍ 128 രാജ്യങ്ങളിലെ 14,500-ലേറെ പേര്‍ക്കായി വിറ്റുവെന്നാണ് പോലീസ് ആരോപിക്കുന്നത്.

രഹസ്യനിരീക്ഷണ സംവിധാനമാണ് ഐഎം സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതയെന്ന് എഎഫ്പി കമ്മാന്‍ഡര്‍ ക്രിസ് ഗോള്‍ഡ്‌സ്മിത്ത് പറഞ്ഞു. ഇരകളുടെ അറിവില്ലാതെ ഡിവൈസുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഇവയിലെ ഫയലുകളില്‍ കടന്നുകയറാനും, വെബ്ക്യാം ഉപയോഗിക്കാനും സോഫ്റ്റ്‌വെയര്‍ വഴിയൊരുക്കി.

35 ഡോളറിന് പരസ്യം നല്‍കി ഹാക്കിംഗ് സൈറ്റുകള്‍ വഴിയായിരുന്നു വില്‍പ്പന. ഇതിലൂടെ 400,000 ഡോളര്‍ വരെ ഇയാള്‍ വരുമാനം നേടിയെന്നും പോലീസ് പറയുന്നു. ഓസ്‌ട്രേലിയയില്‍ ഈ ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയവരെയും, ഇതിന് ഇരകളായവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരകളില്‍ ഭൂരിഭാഗവും ഗാര്‍ഹിക പീഡനം നേരിട്ടവരാണ്.
Other News in this category



4malayalees Recommends