കുതിച്ചുയര്‍ന്ന് ക്യൂന്‍സ്‌ലാന്‍ഡില്‍ കോവിഡ്-19 കേസുകള്‍; സോഫ്റ്റ്‌വെയര്‍ പിഴവ് മൂലം കണക്കുകളില്‍ കൂട്ടിച്ചേര്‍ത്തത് 18,000 കേസുകള്‍

കുതിച്ചുയര്‍ന്ന് ക്യൂന്‍സ്‌ലാന്‍ഡില്‍ കോവിഡ്-19 കേസുകള്‍; സോഫ്റ്റ്‌വെയര്‍ പിഴവ് മൂലം കണക്കുകളില്‍ കൂട്ടിച്ചേര്‍ത്തത് 18,000 കേസുകള്‍
സോഫ്റ്റ്‌വെയറിലെ പിഴവിനെ തുടര്‍ന്ന് കഴിഞ്ഞ മാസം വരെയുള്ള ഇന്‍ഫെക്ഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയത് കണക്കുകളില്‍ ഇടംപിടിച്ചതോടെ ക്യൂന്‍സ്‌ലാന്‍ഡിലെ കോവിഡ്-19 കേസുകള്‍ കുതിച്ചുയര്‍ന്നു.

18,678 പുതിയ കേസുകളാണ് സ്റ്റേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് ജൂണ്‍ 10 വരെയുള്ള ഇന്‍ഫെക്ഷനുകളും ഉള്‍പ്പെടുന്നതായി ക്യൂന്‍സ്‌ലാന്‍ഡ് ഹെല്‍ത്ത് വ്യക്തമാക്കി.

അതായത് ഇതിന് മുന്‍പുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിലും ഉയര്‍ന്ന ശരാശരിയാണ് പ്രതിദിനം സംഭവിച്ചിരുന്നത്. ജൂണ്‍ 10 മുതല്‍ ജൂലൈ 23 വരെയുള്ള കേസുകള്‍ സിസ്റ്റത്തില്‍ ലോഡ് ചെയ്യുന്നതില്‍ വന്ന പിശകാണ് ഇതിന് ഇടയാക്കിയതെന്നാണ് വക്താവ് വിശദീകരിക്കുന്നത്.

സ്വകാര്യ ലാബുകള്‍ റിപ്പോര്‍ട്ടിംഗ് വൈകിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്ന് ആക്ടിംഗ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ പീറ്റര്‍ ആറ്റ്കിന്‍ പറഞ്ഞു. അതേസമയം ഇന്‍ഫെക്ഷന്‍ ബാധിച്ച് ആശുപത്രിയിലുള്ളവരുടെ എണ്ണത്തില്‍ കുറവ് നേരിട്ടു. 861 പേരാണ് ഇപ്പോള്‍ രോഗവുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 30 പേര്‍ മാത്രമാണ് അത്യാഹിത വിഭാഗത്തിലുള്ളത്.
Other News in this category



4malayalees Recommends