ഓസ്‌ട്രേലിയയിലെ ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതി; വാടക സമ്മര്‍ദവും, വീടില്ലാത്ത നിരക്ക് കുറയ്ക്കാനും നീക്കം

ഓസ്‌ട്രേലിയയിലെ ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതി; വാടക സമ്മര്‍ദവും, വീടില്ലാത്ത നിരക്ക് കുറയ്ക്കാനും നീക്കം

ഓസ്‌ട്രേലിയയിലെ ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഹോംലെസ്‌നെസ് ഓസ്‌ട്രേലിയ. വാടക സമ്മര്‍ദം അനുഭവിക്കുന്ന താമസക്കാരുടെ എണ്ണം അടുത്ത അഞ്ച് വര്‍ഷത്തില്‍ പകുതിയാക്കാനും, 10 വര്‍ഷം കൊണ്ട് അവസാനിപ്പിക്കാനുമാണ് പദ്ധതി.


വീടില്ലാത്തവര്‍ക്കുള്ള സേവനങ്ങളുടെ സഹായം തേടുന്നത് തുടര്‍ക്കഥയാകുന്നവരുടെ എണ്ണവും പകുതിയാക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. പ്രതിവര്‍ഷം 50,000 വീടുകളില്‍ നിക്ഷേപം നടത്താനാണ് സ്റ്റേറ്റ്, ഫെഡറല്‍ ഗവണ്‍മെന്റുകളോട് ഇവര്‍ ആവശ്യപ്പെടുന്നത്.

ഓരോ വര്‍ഷവും കുറഞ്ഞ വരുമാനക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന 25,000 റെന്റല്‍ പ്രോപ്പര്‍ട്ടികളിലും, 25,000 സോഷ്യല്‍ ഹൗസിംഗ് പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപിക്കാനും ഇതില്‍ പെടുന്നു. ഒരു ദശകത്തിനുള്ളില്‍ വീടില്ലാത്ത പ്രശ്‌നം പരിഹരിക്കാനും കഴിയുമെന്ന് ഹോംലെസ്‌നെസ് ഓസ്‌ട്രേലിയ ചെയര്‍പേഴ്‌സണ്‍ ജെന്നി സ്മിത്ത് വ്യക്തമാക്കി.

സ്ത്രീകളും, കുട്ടികളും ഗാര്‍ഹിക പീഡനത്തില്‍ രക്ഷപ്പെട്ട് തെരുവിലെത്തുന്നതാണ് വീടില്ലാത്ത അവസ്ഥയിലേക്ക് സംഭാവന നല്‍കുന്ന പ്രധാന വിഷയമെന്ന് സ്മിത്ത് ചൂണ്ടിക്കാണിക്കുന്നു.
Other News in this category



4malayalees Recommends