സോളമന്‍ ഐലന്‍ഡില്‍ പോര്‍ട്ട് വാങ്ങാന്‍ ശ്രമം നടത്തി ചൈന; ഓസ്‌ട്രേലിയ അടിയന്തരമായി ഇടപെടണമെന്ന് മുന്നറിയിപ്പ്; നീക്കം സ്വകാര്യ കമ്പനിയെ ഉപയോഗിച്ച്

സോളമന്‍ ഐലന്‍ഡില്‍ പോര്‍ട്ട് വാങ്ങാന്‍ ശ്രമം നടത്തി ചൈന; ഓസ്‌ട്രേലിയ അടിയന്തരമായി ഇടപെടണമെന്ന് മുന്നറിയിപ്പ്; നീക്കം സ്വകാര്യ കമ്പനിയെ ഉപയോഗിച്ച്

ചൈനീസ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സോളമന്‍ ഐലന്‍ഡില്‍ ദുരൂഹമായ നീക്കം നടത്തുന്നു. ഒരു ഡീപ്പ്-വാട്ടര്‍ പോര്‍ട്ടും, രണ്ടാം ലോകമഹായുദ്ധകാലത്ത് എയര്‍സ്ട്രിപ്പും വാങ്ങാനാണ് ഈ കമ്പനി വിലപേശുന്നത്.


പസഫിക് ദ്വീപ് രാജ്യത്തെ വിവാദ നേതാവിനെ അധികാരത്തില്‍ നിലനിര്‍ത്താന്‍ ബീജിംഗില്‍ നിന്നും പണം ലഭിച്ച വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനീസ് കമ്പനിയുടെ ഇടപെടല്‍ വെളിപ്പെടുന്നത്.

സോളമന്‍ ഐലന്‍ഡില്‍ ചൈന സാമ്പത്തിക അവസരങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി വിനിയോഗിക്കുകയാണെന്ന് ഫോര്‍ കോര്‍ണേഴ്‌സ് നടത്തിയ അന്വേഷണം കണ്ടെത്തി. ദ്വീപിലെ കോളോംബംഗാരയിലുള്ള ഹാര്‍ഡ്‌വുഡ് കാടാണ് ചൈന ലക്ഷ്യംവെയ്ക്കുന്ന പ്രധാന വസ്തു. ഇവിടെ സംരക്ഷിത ഹാര്‍ബറും, ഡീപ്പ്-വാട്ടര്‍ പോര്‍ട്ടും, എയര്‍സ്ട്രിപ്പുമുണ്ട്.

തന്റെ രാജ്യത്ത് ചൈന സൈനിക സാന്നിധ്യം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മേഖലയിലെ എംപിയായ സിലാസ് ടൗസിംഗ കരുതുന്നു. ഓസ്‌ട്രേലിയയ്ക്ക് ആശങ്കപ്പെടാനുള്ള വകയുണ്ടെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends