ഓസ്‌ട്രേലിയയിലെ ഭവന വില അതിവേഗത്തില്‍ താഴേക്ക്; 2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇതാദ്യം; പലിശ നിരക്ക് വര്‍ദ്ധന സ്ഥിതി വഷളാക്കും

ഓസ്‌ട്രേലിയയിലെ ഭവന വില അതിവേഗത്തില്‍ താഴേക്ക്; 2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇതാദ്യം; പലിശ നിരക്ക് വര്‍ദ്ധന സ്ഥിതി വഷളാക്കും

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി ഓസ്‌ട്രേലിയയില്‍ ഭവനവില കുത്തനെ താഴേക്ക്. പലിശ നിരക്കുകള്‍ കൂടുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് വിലയിരുത്തല്‍.


രാജ്യത്തെ ശരാശരി പ്രോപ്പര്‍ട്ടി വില മേയ് മാസത്തിന്റെ തുടക്കം മുതല്‍ 2% താഴ്ന്നതായാണ് കണക്ക്. നിരക്ക് കുറഞ്ഞ് 747,182 ഡോളറിലേക്കാണ് എത്തിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഈ വിധത്തില്‍ അതിവേഗം നിരക്ക് താഴുന്നതെന്നാണ് കണക്കാക്കുന്നത്. അതേസമയം ഭവനവില 12 മുതല്‍ 20 ശതമാനം വരെ താഴുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.

2020 മധ്യം മുതല്‍ ഏപ്രില്‍ 2022 വരെ ശരാശരി വില 28.6 ശതമാനം കുതിച്ചുചാടിയിരുന്നു. പ്രാദേശിക ഓസ്‌ട്രേലിയന്‍ മേഖലകളിലാണ് ഏറ്റവും വര്‍ദ്ധന ഉണ്ടായത്. രണ്ട് വര്‍ഷത്തിനിടെ ചെറിയ പട്ടണങ്ങളില്‍ 41.1 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തി.
Other News in this category



4malayalees Recommends