പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട റിയാസ് ഒരു കിലോമീറ്ററോളം മുങ്ങിയും പൊങ്ങിയും ഒഴുകി നടന്നു, മണ്ണില്‍ താഴ്ന്ന് മരണം ; പിന്നാലെ ഓടിയെങ്കിലും രക്ഷിക്കാനാകാതെ നാട്ടുകാര്‍

പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട റിയാസ് ഒരു കിലോമീറ്ററോളം മുങ്ങിയും പൊങ്ങിയും ഒഴുകി നടന്നു, മണ്ണില്‍ താഴ്ന്ന് മരണം ; പിന്നാലെ ഓടിയെങ്കിലും രക്ഷിക്കാനാകാതെ നാട്ടുകാര്‍
കരകവിഞ്ഞൊഴുകിയ പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട റിയാസ് ഒരു കിലോമീറ്ററോളം മുങ്ങിയും പൊങ്ങിയും ഒഴുകി നടന്നു. അവസാനം മണ്ണില്‍ താഴ്ന്ന് മരണത്തിന് കീഴടങ്ങി. നാട്ടുകാര്‍ പിന്നാലെ ഓടിയെങ്കിലും കുത്തൊഴുക്ക് ആയതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

മുണ്ടക്കയം ചപ്പാത്ത് പാലത്തിന് സമീപമാണ് കുട്ടിക്കല്‍ ടൌണിലെ ചുമട്ടുതൊഴിലാളിയായ റിയാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുന്നരയോടെയാണ് കരകവിഞ്ഞൊഴുകിയ പുല്ലകയാറ്റില്‍ റിയാസ് ഒഴുക്കില്‍ പെട്ടത്. ഒരു കിലോമീറ്ററോളം മുങ്ങിയും പൊങ്ങിയും ഒഴുകി നടന്നു. നാട്ടുകാര്‍ പിന്നാലെ ഓടിയെങ്കിലും കുത്തൊഴുക്ക് ആയതിനാല്‍ ആര്‍ക്കും പുഴയില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല.

ആറ്റില്‍ പലസ്ഥലങ്ങളില്‍വെച്ചും റിയാസ് മുങ്ങിത്താഴുന്നുണ്ടായിരുന്നു. ഒടുവില്‍ ചപ്പാത്ത് പാലത്തിന് താഴെ റോഡില്‍നിന്ന് അഞ്ചടി അകലെ മാത്രമായി റിയാസ് പൊങ്ങിവന്നിരുന്നു. അപ്പോഴും ജീവനുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേര്‍ന്ന് പുല്ലകയാറ്റിലും മണിമലയാറിന്റെ വിവിധ പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നുരാവിലെയാണ് മണ്ണില്‍ പുതഞ്ഞ നിലയില്‍ റിയാസിന്റെ മൃതദേഹം കണ്ടെത്തിയത്.





Other News in this category



4malayalees Recommends