ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് 1.85 ശതമാനത്തിലേക്ക് ഉയര്‍ന്നു ; പലിശ നിരക്ക് ഉയര്‍ന്നത് മേയ് മാസത്തിന് ശേഷം നാലു തവണ

ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് 1.85 ശതമാനത്തിലേക്ക് ഉയര്‍ന്നു ; പലിശ നിരക്ക് ഉയര്‍ന്നത് മേയ് മാസത്തിന് ശേഷം നാലു തവണ
ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് 1.85 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2022 മെയ് മാസത്തിന് ശേഷം ഇത് നാലാം തവണയാണ് ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുന്നത്.

പലിശ നിരക്ക് 1.35ല്‍ നിന്ന് 1.85ലേക്കാണ് ഉയര്‍ന്നത്. പലിശ നിരക്ക് 0.5 ശതമാനം കൂട്ടിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഫിലിപ്പ് ലോവി അറിയിച്ചു.

രാജ്യത്ത് ഇതേ വരെ ഉണ്ടായിരുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 0.1 ശതമാനത്തില്‍ നിന്നും 1.85 ശതമാനത്തിലേക്കാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റിസര്‍വ് ബാങ്ക് പലിശ വര്‍ദ്ധിപ്പിച്ചത്.

രാജ്യത്തെ നാണയപ്പെരുപ്പം 6.1 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുന്നതിന് പിന്നാലെയാണ് നടപടി.

2024 വരെ പലിശ നിരക്ക് ഉയരുകയില്ല എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ മുന്‍പ് പറഞ്ഞത് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ രാജി വയ്ക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുള്ളതായി പ്രധാനമന്ത്രി ആന്തണി അല്‍ബനീസി വ്യക്തമാക്കി.

പുതിയ വര്‍ദ്ധനവ് ഭവന വായ്പയുള്ളവരെ വലിയ രീതിയില്‍ ബാധിക്കും. ഈ നിരക്ക് ബാങ്കുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറുമ്പോള്‍ 500,000 ഡോളര്‍ ഭവന വായ്പയുള്ളവര്‍ക്ക് പ്രതിമാസം ഏകദേശം 140 ഡോളര്‍ അധികമായി അടയ്‌ക്കേണ്ടി വരുമെന്നാണ് കണക്കുകള്‍.

അടുത്ത വര്‍ഷം മാര്‍ച്ചോടു കൂടി പലിശ നിരക്ക് ഏകദേശം 3.5 ശതമാനമായി ഉയരുമെന്നാണ് സ്വിസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് യുബിഎസ് ന്റെ പ്രവചനം. ഇത് ഓസ്‌ട്രേലിയന്‍ ഭവന വിപണിയെ സാരമായി ബാധിക്കുമെന്നും ബാങ്ക് ചൂണ്ടിക്കാട്ടി.

ഈ വര്‍ഷാവസാനത്തോടെ പലിശ നിരക്ക് 2.6 ശതമാനമായി ഉയരുമെന്ന് വെസ്റ്റ്പാക്, എന്‍എബി തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ പ്രവചിച്ചിട്ടുണ്ട്.

2022 അവസാനത്തോടെ ഇത് 2.1 ശതമാനമാകുമെന്ന് കോമണ്‍വെല്‍ത്ത് ബാങ്ക് കണക്കാക്കുന്നു.

Other News in this category



4malayalees Recommends