സിഡ്‌നിയില്‍ സൗദി സഹോദരിമാരുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല ; ഇരുവരും ആരെയോ ഭയന്നിരുന്നതായി സംശയം ; മൃതദേഹങ്ങള്‍ കണ്ടെത്തിയ രീതിയും സംശയമുളവാക്കുന്നു

സിഡ്‌നിയില്‍ സൗദി സഹോദരിമാരുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല ; ഇരുവരും ആരെയോ ഭയന്നിരുന്നതായി സംശയം ; മൃതദേഹങ്ങള്‍ കണ്ടെത്തിയ രീതിയും സംശയമുളവാക്കുന്നു
സിഡ്‌നിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയ സഹോദരിമാര്‍ സൗദിയില്‍ ഉന്നത ബന്ധമുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ മരണത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

അസ്രാ അബ്ദുള്ള ആല്‍സേലി എന്ന 24 കാരിയും അമാല്‍ അബ്ദുള്ള ആല്‍സേലി എന്ന 23 കാരിയുമാണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍ 7നാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തോളം പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്.

ഇരുവരുടേയും മൃതദേഹം രണ്ടു മുറികളിലായിരുന്നു കണ്ടെത്തിയത്. ഇരുവരും ഇസ്ലാം മതത്തില്‍ നിന്ന് ക്രിസ്ത്യന്‍ മതം സ്വീകരിച്ചിരുന്നോ എന്നും സംശയമുണ്ട്. അല്ലെങ്കില്‍ അങ്ങനെ അഭിനയിച്ചിരുന്നോ എന്നും സംശയമുയരുന്നു.ഇവരുടെ മൃതദേഹത്തിന് അരികില്‍ നിന്ന് ക്രൂശിത രൂപം കണ്ടെത്തിയതാണ് ദുരൂഹത ഉയര്‍ത്തുന്നത്.

രണ്ടു പേരുടേയും മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. ഇവരുടെ ബില്‍ഡിങ് മാനേജര്‍ ഇതൊരു ആത്മഹത്യയാകില്ലെന്ന നിലപാടിലാണ്. രണ്ടു പേരും മരിക്കാന്‍ തീരുമാനിച്ചാല്‍ രണ്ടു മുറികളില്‍ പോയി മരിക്കേണ്ടതില്ല. അവര്‍ വസ്ത്രം ധരിക്കാതിരിക്കുകയുമില്ല. ദുരൂഹതയുണ്ടെന്നാണ് ബില്‍ഡിങ് മാനേജര്‍ മൈക്കിള്‍ ബെര്‍ഡ് പറയുന്നത്. മാത്രമല്ല കെട്ടിടത്തിലെ സുരക്ഷയെ പറ്റിയും ക്യാമറകളെ പറ്റിയും ഇവര്‍ ഇടയില്‍ അന്വേഷിച്ചിരുന്നു. ആരെയോ ഭയക്കുന്നതായി തോന്നിയെന്നാണ് ഇദ്ദേഹം പറയുന്നത്.

2017 ലായിരുന്നു സഹോദരിമാര്‍ സൗദിയില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ എത്തിയത്. ഇവിടെയുള്ള അഭയാര്‍ത്ഥി ഏജന്‍സിയെ സമീപിച്ച് വിസ സമ്പാദിക്കാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. ഇതിനിടയില്‍ വാടക കിട്ടാതെ വന്നതോടെ അന്വേഷിച്ചപ്പോഴാണ് ഇവരുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

Other News in this category



4malayalees Recommends