ഓസ്‌ട്രേലിയയില്‍ മുട്ട ക്ഷാമം! സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ കാലിയാകുന്നു; മുട്ട വാങ്ങുന്നതിന് നിയന്ത്രണം?

ഓസ്‌ട്രേലിയയില്‍ മുട്ട ക്ഷാമം! സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ കാലിയാകുന്നു; മുട്ട വാങ്ങുന്നതിന് നിയന്ത്രണം?

സപ്ലൈ ചെയിന്‍ ശൃംഖലയുടെ പ്രശ്‌നങ്ങളില്‍ പെടുന്ന പുതിയ ഭക്ഷ്യ ഉത്പന്നമായി മുട്ടകള്‍! ഫാമുകളില്‍ നിന്നും ഉത്പാദനം കുറഞ്ഞത് ചില മേഖലകളില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന മുട്ടകളുടെ വിതരണത്തെ ബാധിച്ചതായി വൂള്‍വര്‍ത്ത്‌സ് വക്താവ് പറഞ്ഞു.


തങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ ഇതുമൂലം ലഭ്യതയില്‍ കുറവ് വന്നിട്ടുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ സപ്ലയര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും ചെയിന്‍ വ്യക്തമാക്കി.

ജൂലൈ പകുതിയോടെ തന്നെ കോള്‍സില്‍ ഒരു ഉപഭോക്താവിന് രണ്ട് കാര്‍ട്ടണ്‍ മുട്ട എന്ന പരിധി ഏര്‍പ്പെടുത്തിയിരുന്നു. വൂള്‍വര്‍ത്ത്‌സ് നിലവില്‍ ഈ നിബന്ധന നടപ്പാക്കിയിട്ടില്ല.

കൂട്ടിലടച്ച കോഴിയുടെ മുട്ടയില്‍ നിന്നും അകലുന്നതാണ് സപ്ലൈ ചെയിന്‍ പ്രതിസന്ധിക്ക് കാരണമാകുന്നതെന്ന് എഗ്ഗ് ഫാര്‍മേഴ്‌സ് ഓഫ് ഓസ്‌ട്രേലിയ വിക്ടോറിയന്‍ ഡയറക്ടര്‍ ബ്രയാന്‍ അഹമ്മദ് പറയുന്നു.

2018ല്‍ നടപ്പാക്കിയ നിയമങ്ങള്‍ മൂലം കോഴികള്‍ക്ക് എട്ട് മണിക്കൂറെങ്കിലും പുറത്ത് നടക്കാന്‍ അവസരം നല്‍കണം. എന്നാല്‍ തണുപ്പേറിയ, പകല്‍ കുറഞ്ഞ വിന്ററില്‍ ഇത് ബുദ്ധിമുട്ടായി മാറുകയാണ്.
Other News in this category



4malayalees Recommends