7 ബില്ല്യണ്‍ ഡോളറിന്റെ വര്‍ക്ക്‌ഫോഴ്‌സ് ഓസ്‌ട്രേലിയ തൊഴില്‍ അന്വേഷക പ്രോഗ്രാം പരിഷ്‌കരിക്കും; പ്രഖ്യാപിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് നിര്‍ത്തിവെച്ചു

7 ബില്ല്യണ്‍ ഡോളറിന്റെ വര്‍ക്ക്‌ഫോഴ്‌സ് ഓസ്‌ട്രേലിയ തൊഴില്‍ അന്വേഷക പ്രോഗ്രാം പരിഷ്‌കരിക്കും; പ്രഖ്യാപിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് നിര്‍ത്തിവെച്ചു

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ പുതിയ 7 ബില്ല്യണ്‍ ഡോളറിന്റെ തൊഴിലില്ലായ്മ സ്‌കീമില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ തയ്യാറെന്ന് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി പാര്‍ലമെന്ററി കമ്മിറ്റിയെ സൃഷ്ടിക്കാനും തീരുമാനമായി.


വര്‍ക്ക്‌ഫോഴ്‌സ് ഓസ്‌ട്രേലിയ സംബന്ധിച്ച് തൊഴില്‍ അന്വേഷകരും, മറ്റ് പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് വര്‍ക്ക്‌ഫോഴ്‌സ് ഓസ്‌ട്രേലിയ പ്രോഗ്രാം നടപ്പാക്കുന്നത് പരിശോധിക്കാന്‍ ഒരു മേല്‍നോട്ട സമിതിയെ നിയോഗിക്കുമെന്ന് എംപ്ലോയ്‌മെന്റ് മന്ത്രി ടോണി ബുര്‍ക്കെ വ്യക്തമാക്കിയത്.

കഴിഞ്ഞ മാസമാണ് വഴിതെറ്റിയ ജോബ് ആക്ടീവ് പ്രോഗ്രാമിന് പകരം പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. മോറിസണ്‍ ഗവണ്‍മെന്റിന് കീഴിലാണ് വര്‍ക്ക്‌ഫോഴ്‌സ് ഓസ്‌ട്രേലിയ പാസാക്കിയത്. മേയ് തെരഞ്ഞെടുപ്പിന് മുന്‍പ് ലേബര്‍ ഇതിന് അനുകൂലമായി വോട്ടും ചെയ്തിരുന്നു.

പദ്ധതിയിലെ ചില ഭാഗങ്ങളില്‍ മേല്‍നോട്ടം ആവശ്യമാണെന്നാണ് ലേബര്‍ നിലപാടെന്ന് ബുര്‍ക്കെ പറഞ്ഞു. ഈ ഘട്ടത്തിലാണ് മേല്‍നോട്ട സമിതിയെ ചുമതലപ്പെടുത്തുന്നത്.
Other News in this category



4malayalees Recommends