സ്‌കേറ്റിങ് ബോര്‍ഡില്‍ കാശ്മീരിലേക്ക് പുറപ്പെട്ടു; മലയാളി അനസ് ഹജാസ് ഹരിയാനയില്‍ ട്രക്കിടിച്ചു മരിച്ചു

സ്‌കേറ്റിങ് ബോര്‍ഡില്‍ കാശ്മീരിലേക്ക് പുറപ്പെട്ടു; മലയാളി അനസ് ഹജാസ് ഹരിയാനയില്‍ ട്രക്കിടിച്ചു മരിച്ചു
സ്‌കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയില്‍ ട്രക്ക് ഇടിച്ച് മരിച്ചു. യാത്രക്കിടെ അനസിനെ ട്രക്കിടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയായ അനസ് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദത്തിന് ശേഷം ടെക്‌നോ പാര്‍ക്കിലും ബിഹാറിലെ സ്വകാര്യ സ്‌കൂളിലും ജോലിചെയ്തിരുന്നു. 2022 മേയ് 29നാണ് 31 കാരനായ അനസ് ഹജാസ് കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് സ്‌കേറ്റിങ് ബോര്‍ഡില്‍ ഒറ്റക്കുള്ള യാത്ര ആരംഭിച്ചത്.

മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളെല്ലാം പിന്നിട്ടാണ് അനസ് ഹരിയാനയിലെത്തിയത്. സ്‌കേറ്റിങ്ങിനെകുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് അനസ് യാത്ര തുടങ്ങിയത്.

കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കി.മീ. ദൂരമുണ്ട്. ഈ ദൂരമത്രയും സ്‌കേറ്റിങ് ബോര്‍ഡില്‍ ഒറ്റക്ക് താണ്ടണമെന്ന ലക്ഷ്യമായിരുന്നു അനസിന്. ലക്ഷ്യ സ്ഥാനത്തേക്കെത്താന്‍ 3 ദിവസത്തെ യാത്ര മാത്രം ബാക്കിനില്‍ക്കെയാണ് അനസ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. വിയോഗം നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ സങ്കട കടലിലാഴ്ത്തി.

Other News in this category



4malayalees Recommends