പലിശ നിരക്ക് ഉയര്‍ന്നതോടെ വീടു വിലയില്‍ ഇടിവ് ; ഭവന വില തുടര്‍ച്ചയായി അഞ്ചാം മാസവും ഇടിഞ്ഞു ; സിഡ്‌നില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ മൂല്യ തകര്‍ച്ച

പലിശ നിരക്ക് ഉയര്‍ന്നതോടെ വീടു വിലയില്‍ ഇടിവ് ; ഭവന വില തുടര്‍ച്ചയായി അഞ്ചാം മാസവും ഇടിഞ്ഞു ; സിഡ്‌നില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ മൂല്യ തകര്‍ച്ച
മെയ് ആദ്യം മുതലുള്ള കണക്ക് പ്രകാരം രാജ്യത്തെ ശരാശരി ഭവന മൂല്യത്തില്‍ രണ്ട് ശതമാനം കുറഞ്ഞു.പലിശ നിരക്ക് ഉയരുന്നതോടെ വരും മാസങ്ങളില്‍ വീട് വിലയില്‍ ഇനിയും ഇടിവുണ്ടാകുമെന്നാണ് പ്രോപ്പര്‍ട്ടി അനലിറ്റിക്‌സ് സ്ഥാപനമായ കോര്‍ ലോജിക്കിന്റെ പ്രവചനം.

സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബൈന്‍, കാന്‍ബറ, ഹൊബാര്‍ട്ട് എന്നിവിടങ്ങളിലെ വീടു വില കുറഞ്ഞു.

ജൂലൈ മാസത്തില്‍ സിഡ്‌നിയിലെ ഭവന വിലയില്‍ ശരാശരി 2.2 ശതമാനത്തിന്റെ കുറവുണ്ടായതായി കോര്‍ ലോജിക്കിന്റെ റിപ്പോര്‍ട്ട് പറയുന്നു. സിഡ്‌നിയിലെ മീഡിയന്‍ വീടുകളുടെ വില 1,346,193 ഉം, മീഡിയന്‍ യൂണിറ്റുകളുടെ വില 806,310 ഉം ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ചയാണ് സിഡ്‌നിയിലെ ഭവന വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മെല്‍ബണിലെ വീട് വിലയില്‍ ജൂലൈ മാസത്തില്‍ 1.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് ഭവന വിപണിയില്‍ കുറവ് രേഖപ്പെടുത്തുന്നത് .

ഓഗസ്റ്റിന് ശേഷം ആദ്യമായി ബ്രിസ്‌ബൈനിലെ ഭവന വിലയില്‍ കുറവുണ്ടായതായി കോര്‍ ലോജിക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിസ്‌ബൈനില്‍ 0.8 ശതമാനത്തിന്റെ കുറവാണ് വീട് വിലയില്‍ ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയത്.

രാജ്യ തലസ്ഥാനമായ കാന്‍ബറയിലെ ഭവനവിപണിയില്‍ 1.1ശതമാനത്തിന്റെ കുറവാണ് ജൂലൈ മാസത്തില്‍ രേഖപ്പെടുത്തി. ജൂലൈ മാസത്തില്‍ ഹൊബാര്‍ട്ട് നഗരത്തിലും ഭവന വിപണിയില്‍ 1.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.അതിനിടെ പലിശ നിരക്കില്‍ വര്‍ദ്ധനവുണ്ടായിട്ടും രാജ്യത്തെ മൂന്ന് നഗരങ്ങളില്‍ വില വര്‍ദ്ധിച്ചതായി കോര്‍ ലോജിക്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അഡ്‌ലെയ്ഡ്, ഡാര്‍വിന്‍, പെര്‍ത്ത് എന്നിവിടങ്ങളിലാണ് വില ഉയരുന്നത്.

അഡ്‌ലെയ്ഡില്‍ ജൂലൈ മാസത്തില്‍ 0.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഭവന വിപണിയില്‍ രേഖപ്പെടുത്തിയത്. അഡ്‌ലെയ്ഡിലെ ഭവനവിപണിയില്‍ 24.1 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവുണ്ടായതായും കോര്‍ ലോജിക്കിന്റെ കണക്കുകള്‍ പറയുന്നു.

ഡാര്‍വിന്‍ നഗരത്തിലും 0.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ജൂലൈ മാസത്തില്‍ രേഖപ്പെടുത്തി. പെര്‍ത്തിലെ ഭവന വിപണിയില്‍ നേരിയ വര്‍ദ്ധനവുണ്ടായതായാണ് കണക്കുകള്‍. 0.2 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെര്‍ത്തിലെ വീടുകളുടെ വാര്‍ഷിക വിലയില്‍ 5.5 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായും കോര്‍ ലോജിക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Other News in this category



4malayalees Recommends