ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ സുപ്രധാന മാറ്റവുമായി ക്യൂന്‍സ്‌ലാന്‍ഡ്; സര്‍ട്ടിഫിക്കറ്റില്‍ ലിംഗം തിരുത്താന്‍ സര്‍ജറിക്ക് വിധേയമാകണമെന്ന നിബന്ധന ഒഴിവാക്കാന്‍ ആലോചന

ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ സുപ്രധാന മാറ്റവുമായി ക്യൂന്‍സ്‌ലാന്‍ഡ്; സര്‍ട്ടിഫിക്കറ്റില്‍ ലിംഗം തിരുത്താന്‍ സര്‍ജറിക്ക് വിധേയമാകണമെന്ന നിബന്ധന ഒഴിവാക്കാന്‍ ആലോചന
ട്രാന്‍സ്‌ജെന്‍ഡര്‍, ജെന്‍ഡര്‍ വൈവിധ്യത്തില്‍ പെട്ട ആളുകളെ സ്വീകരിക്കാനുള്ള സുപ്രധാന മാറ്റങ്ങള്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റുകളില്‍ നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ ക്യൂന്‍സ്‌ലാന്‍ഡ് പാര്‍ലമെന്റില്‍ ഈ വര്‍ഷം നടത്തും.

ബര്‍ത്ത്‌സ്, ഡെത്ത്‌സ് & മാര്യേജസ് രജിസ്‌ട്രേഷന്‍ ആക്ട് പരിഷ്‌കാരങ്ങള്‍ എല്‍ജിബിടി ആക്ടിവിസ്റ്റുകളില്‍ നിന്നും വിമര്‍ശനം നേരിട്ടതോടെ അറ്റോണി ജനറല്‍ ഷാനോണ്‍ ഫെന്റിമാന്‍ നിര്‍ത്തിവെച്ചിരുന്നു.

ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ ലിംഗം മാറണമെങ്കില്‍ ആ വ്യക്തി ലൈംഗികമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായിരിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നതും ഇതില്‍ പെട്ടിരുന്നു. ബില്ലിന്റെ കരട് പൂര്‍ത്തിയായതായി ഫെന്റിമാന്‍ ബഡ്ജറ്റ് എസ്റ്റിമേറ്റ്‌സ് ഹിയറിംഗില്‍ വ്യക്തമാക്കി.

ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിന്റെ പ്രാധാന്യം നിലനിര്‍ത്താനാണ് ആക്ട് ഉദ്ദേശിക്കുന്നതെന്ന് അറ്റോണി ജനറല്‍ വിശദമാക്കി. മറ്റ് സ്‌റ്റേറ്റുകളില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ക്യൂന്‍സ്‌ലാന്‍ഡിലും എത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്നും ഫെന്റിമാന്‍ കൂട്ടിച്ചേര്‍ത്തു.

ക്യൂന്‍സ്‌ലാന്‍ഡിന് പുറമെ എന്‍എസ്ഡബ്യുവില്‍ മാത്രമാണ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ ലിംഗം മാറാന്‍ സര്‍ജറിക്ക് വിധേയമാകണമെന്ന നിബന്ധനയുള്ളത്.
Other News in this category



4malayalees Recommends