ഓസ്‌ട്രേലിയയില്‍ നിന്നും തേടിയെത്തിയ 'ബുദ്ധിമുട്ടേറിയ' ചോദ്യം വെളിപ്പെടുത്തി സെലെന്‍സ്‌കി; റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടാന്‍ അവര്‍ തന്നെ വിചാരിക്കണം: ഉക്രെയിന്‍ പ്രസിഡന്റ്

ഓസ്‌ട്രേലിയയില്‍ നിന്നും തേടിയെത്തിയ 'ബുദ്ധിമുട്ടേറിയ' ചോദ്യം വെളിപ്പെടുത്തി സെലെന്‍സ്‌കി; റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടാന്‍ അവര്‍ തന്നെ വിചാരിക്കണം: ഉക്രെയിന്‍ പ്രസിഡന്റ്

ഉക്രെയിനും, റഷ്യയും തമ്മിലുള്ള ബന്ധത്തിലെ മുറിവുകള്‍ ഉണക്കേണ്ടതിന്റെ പൂര്‍ണ്മ ഉത്തരവാദിത്വം റഷ്യക്ക് മേലാണെന്ന് ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. കാന്‍ബെറയിലെ ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ സദസ്സിനെ അഭിസംബോധന ചെയ്യവെയാണ് സെലെന്‍സ്‌കി വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.


റഷ്യ-ഉക്രെയിന്‍ ബന്ധം എന്നെങ്കിലും സാധാരണ നിലയിലാകുമോയെന്ന് ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ കൈലാണ് ചോദ്യം ഉന്നയിച്ചത്. ഇതാണ് തനിക്ക് നേരിടേണ്ടി വരുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ ചോദ്യമെന്നാണ് സെലെന്‍സ്‌കി മറുപടി നല്‍കിയത്.

'ഞങ്ങളുടെ ആളുകളോട് ഇങ്ങനെ ചെയ്തവരുമായി യാതൊരു സമാനതയും വേണമെന്ന് ആഗ്രഹിക്കുന്നില്ല. ഭാവിയില്‍ ഇതെല്ലാം സാധാരണമാകാന്‍ റഷ്യ വിചാരിക്കണം. ഇതും സാധിക്കുമോയെന്ന് ഉറപ്പില്ല. എല്ലാ കുടുംബത്തിനും എന്തെങ്കിലും നഷ്ടം വന്നിട്ടുണ്ട്', സെലെന്‍സ്‌കി വ്യക്തമാക്കി.
Other News in this category



4malayalees Recommends