കാലാവസ്ഥ അപകടകരമായ നിലയിലേക്ക്; കാലാവസ്ഥാ സിസ്റ്റത്തിന് ഡബിള്‍ മൂര്‍ച്ഛ; മഴ കനക്കും, ഒപ്പം വെള്ളപ്പൊക്കവും; പ്രവചനങ്ങള്‍ ശുഭകരമല്ല

കാലാവസ്ഥ അപകടകരമായ നിലയിലേക്ക്; കാലാവസ്ഥാ സിസ്റ്റത്തിന് ഡബിള്‍ മൂര്‍ച്ഛ; മഴ കനക്കും, ഒപ്പം വെള്ളപ്പൊക്കവും; പ്രവചനങ്ങള്‍ ശുഭകരമല്ല
ഓസ്‌ട്രേലിയയില്‍ ഈയാഴ്ച കാലാവസ്ഥ അപകടകരമായ നിലയിലേക്ക് നീങ്ങുന്നതായി ആശങ്ക. കാര്യങ്ങള്‍ വഷളാക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഉരുത്തിരിയുന്നതാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിന് ഇടയാക്കുന്നത്.

തിരകള്‍ ഉയരാനും, നൂറുകണക്കിന് മില്ലിമീറ്റര്‍ മഴയ്ക്കും, പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, കനത്ത കാറ്റിനും സാധ്യതയുണ്ട്. ആഴ്ച മുഴുവന്‍ ഈ കാലാവസ്ഥ സിസ്റ്റം നിലവിലുണ്ടാകുമെന്നാണ് കരുതുന്നത്.

ആറ് സ്റ്റേറ്റുകളാണ് കാലാവസ്ഥാ ദുരിതം നേരിടേണ്ടത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, ടാസ്മാനിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രത്യേകിച്ച് ദുരിതം അനുഭവിക്കുക.

സതേണ്‍ സമുദ്രത്തിന് മുകളില്‍ തണുപ്പേറിയ, സ്ഥിരതയില്ലാത്ത കാറ്റടിക്കുന്നതാണ് സ്ഥിതി മാറ്റുന്നതെന്ന് മീറ്റിയോറോളജി ബ്യൂറോയിലെ ജോന്നാഥന്‍ ഹൗ വ്യക്തമാക്കി. സങ്കീര്‍ണ്ണമായ ഈ കാലാവസ്ഥ നോര്‍ത്ത് മേഖലയിലേക്ക് നീങ്ങുന്നതോടെ സതേണ്‍ ഓസ്‌ട്രേലിയയുടെ ബാക്കി ഭാഗങ്ങളിലും മഴയും, കാറ്റുമുള്ള സ്ഥിതി തേടിയെത്തും.
Other News in this category



4malayalees Recommends