തക്കാളി പനി ഓസ്‌ട്രേലിയയിലേക്ക്; അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ പടരുമെന്ന് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍; കേരളത്തില്‍ കണ്ടെത്തിയ പനി നാടുകടക്കുന്നു?

തക്കാളി പനി ഓസ്‌ട്രേലിയയിലേക്ക്; അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ പടരുമെന്ന് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍; കേരളത്തില്‍ കണ്ടെത്തിയ പനി നാടുകടക്കുന്നു?

ഇന്ത്യയില്‍ കണ്ടെത്തിയ ദുരൂഹമായ തക്കാളി പനി ഓസ്‌ട്രേലിയയിലേക്ക് പടരുമെന്ന് ആശങ്ക. അപൂര്‍വ്വമായ വൈറല്‍ ഇന്‍ഫെക്ഷന്‍ കേരളത്തില്‍ മെയ് 6-നാണ് ആദ്യമായി കണ്ടെത്തിയത്. ഇത് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പടരുകയാണുണ്ടായത്.


തക്കാളി പനി ഓസ്‌ട്രേലിയയില്‍ എത്തിച്ചേരാനുള്ള സാധ്യത ഏറെയാണെന്ന് കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എപിവാച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം മേധാവി ആഷ്‌ലി ക്വിഗ്ലി പറഞ്ഞു.

അയല്‍രാജ്യങ്ങളില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയാല്‍ രണ്ടോ, മൂന്നോ മാസത്തിനുള്ളില്‍ ഓസ്‌ട്രേലിയയിലേക്കും വൈറസ് എത്തും. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ഇത് ഇന്ത്യയില്‍ തന്നെ തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ കൈകള്‍, കാലുകള്‍, വായ് എന്നിവിടങ്ങളിലാണ് പകരാന്‍ വളരെയേറെ സാധ്യതയുള്ള വൈറസ് എത്തുന്നത്. ഏത് തരത്തിലുള്ള വൈറസാണ് ഇതിന് കാരണമാകുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധന്‍ സഞ്ചയാ സേനാനായകെ പറഞ്ഞു.
Other News in this category



4malayalees Recommends