സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിച്ചു, നിയമലംഘനമെന്ന് കരുതാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍, ; പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അഞ്ചു വകുപ്പുകളിലേക്ക് രഹസ്യമായി സത്യപ്രതിജ്ഞ ചെയ്ത സ്‌കോട്ട് മോറിസന്റെ നടപടിയ്‌ക്കെതിരെ സ്വതന്ത്ര അന്വേഷണം

സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിച്ചു, നിയമലംഘനമെന്ന് കരുതാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍, ; പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അഞ്ചു വകുപ്പുകളിലേക്ക് രഹസ്യമായി സത്യപ്രതിജ്ഞ ചെയ്ത സ്‌കോട്ട് മോറിസന്റെ നടപടിയ്‌ക്കെതിരെ സ്വതന്ത്ര അന്വേഷണം
മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അഞ്ചു വകുപ്പുകളിലേക്ക് രഹസ്യമായി സത്യപ്രതിജ്ഞ ചെയ്ത നടപടിയില്‍ നിയമ ലംഘനം ഉണ്ടായിട്ടില്ലെന്ന് കോമണ്‍വെല്‍ത് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയായി ഇതിനെ കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആരോഗ്യം, ധനകാര്യം, റിസോഴ്‌സസ്, ട്രഷറി, ആഭ്യന്തരം എന്നീ അഞ്ചു വകുപ്പുകളിലേക്കാണ് സ്‌കോട്ട് മോറിസണ്‍ കോവിഡ് സമയത്ത് രഹസ്യമായി സത്യപ്രതിജ്ഞ ചെയ്തത്.

രഹസ്യ സത്യപ്രതിജ്ഞ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സോളിസിറ്റര്‍ ജനറലില്‍ നിന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസി നിയമോപദേശം തേടിയിരുന്നു.

വിവാദ വാതക പദ്ധതി വേണ്ടെന്ന് വയ്ക്കാന്‍ മോറിസണ്‍ റൊസോഴ്‌സസ് വകുപ്പിന് മേലുള്ള അധികാരം ഉപയോഗിച്ചത് സോളിസിറ്റര്‍ ജനറല്‍ വിലയിരുത്തി.ഈ വകുപ്പിലേക്ക് സ്‌കോട്ട് മോറിസന്റെ നിയമനത്തില്‍ തെറ്റില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.എന്നാല്‍ വകുപ്പുകള്‍ ഏറ്റെടുക്കുന്ന നടപടി ക്യാബിനറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും രഹസ്യമാക്കിയത് ഉത്തരവാദിത്വമുള്ള സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന നടപടിയല്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌കോട്ട് മോറിസണ്‍ ഈ വകുപ്പുകളില്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഇവയുടെ നിയമപരവും രാഷ്ട്രീയവുമായി ഉത്തരവാദിത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നതായി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

എന്നാല്‍ ഈ വകുപ്പുകളില്‍ സ്‌കോട്ട് മോറിസണ്‍ ശരിയായ രീതിയില്‍ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്നോ എന്ന കാര്യം വിലയിരുത്താന്‍ കഴിഞ്ഞിരുന്നില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി

സ്‌കോട്ട് മോറിസന്റെ നടപടികള്‍ക്കെതിരെ സോളിസിറ്റര്‍ ജനറല്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസി ചൂണ്ടിക്കാട്ടി.

മുന്‍ പ്രധാനമന്ത്രിയുടെ വിവാദ നടപടികള്‍ സംബന്ധിച്ച് സ്വന്തന്ത്ര അന്വേഷണം നടത്തുവാന്‍ ഫെഡറല്‍ ക്യാബിനറ്റ് യോഗത്തില്‍ ധാരണയായതായി അല്‍ബനീസി സ്ഥിരീകരിച്ചു.








Other News in this category



4malayalees Recommends