അധികാരങ്ങള്‍ രഹസ്യമായി കൈക്കലാക്കുന്ന രീതി ഇനി വേണ്ട ; ഓസ്‌ട്രേലിയയില്‍ മോറിസണ്‍ ' സ്‌റ്റൈല്‍' ഇനി അനുവദിക്കില്ല ; പുതിയ തീരുമാനങ്ങളുമായി പ്രധാനമന്ത്രി

അധികാരങ്ങള്‍ രഹസ്യമായി കൈക്കലാക്കുന്ന രീതി ഇനി വേണ്ട ; ഓസ്‌ട്രേലിയയില്‍ മോറിസണ്‍ ' സ്‌റ്റൈല്‍' ഇനി അനുവദിക്കില്ല ; പുതിയ തീരുമാനങ്ങളുമായി പ്രധാനമന്ത്രി
ഓസ്‌ട്രേലിയയില്‍ രാഷ്ട്രീയ രംഗം പുകയുകയാണ്. ഒരു പ്രധാനമന്ത്രി ആരേയും അറിയിക്കാതെ പ്രധാനപ്പെട്ട അഞ്ചു വകുപ്പുകളിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് ഭരിച്ചെന്ന റിപ്പോര്‍ട്ട് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. സ്‌കോട്ട് മോറിസണ്‍ തന്റെ അധികാരം തെറ്റായി ഉപയോഗിച്ചെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ കണ്‍ഫ്യൂഷനുകള്‍ ഇല്ലാതാക്കാനാണ് രഹസ്യമായി കാര്യങ്ങള്‍ സൂക്ഷിച്ചതെന്നാണ് മോറിസണ്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിച്ചെന്നും നിയമലംഘനമായി കണക്കാക്കാന്‍ കഴിയില്ലെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ പറയുന്നത്.

australia, australian governement, anothony albanese, parliament, public

എന്നാല്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇനിയൊരു മോറിസണ്‍ സ്‌റ്റൈല്‍ അധികാരമേറല്‍ അനുവദിക്കില്ലെന്ന് ആല്‍ബനീസ് പറഞ്ഞു. സ്‌കോട്ട് മോറിസണ്‍ ചെയ്തതു പോലുള്ള ആവര്‍ത്തനങ്ങള്‍ ഇനിയും സംഭവിച്ചേക്കാം. ഇതിനെ അനുവദിക്കില്ല. പ്രധാനമന്ത്രിയെന്ന പദത്തിന് യോജിക്കുന്ന നീക്കങ്ങളെ പാടുള്ളൂ. നിയമം കൊണ്ടുവന്ന് ഇത്തരം കൈകടത്തലുകള്‍ തടയുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends